ഇഷ്ട താരം മെസിയോ റൊണാൾഡോയോ?, അവതാരകനെ അമ്പരപ്പിച്ച് ഗംഭീറിന്‍റെ മറുപടി

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫുട്‌ബോളിനോടുള്ള അടുപ്പം ഏറെ പ്രശസ്തമാണ്. ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും തങ്ങളുടെ ഇഷ്ട ഫുട്‌ബോള്‍ താരത്തെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട ഫുട്‌ബോള്‍ താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

കടുത്ത മറുപടികള്‍ക്ക് ഗൗതം ഗംഭീര്‍ പ്രശസ്തനാണ്. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് ഒരു ഓപ്ഷന്‍ നല്‍കി. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി അവതാരകനെ അമ്പരപ്പിച്ചു.

സ്പോര്‍ട്സ്‌കീഡയുമായുള്ള സംഭാഷണത്തില്‍ രണ്ട് ഇതിഹാസ ഫുട്ബോള്‍ കളിക്കാരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ ഗംഭീറിനോട് പറഞ്ഞു.

അവതാരകന്‍: ലയണല്‍ മെസ്സി അല്ലെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗംഭീര്‍: ഒന്നുമില്ല. ഞാന്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനായി പോകും. എന്നാണ് ഗംഭീര്‍ മറുപടി നല്‍കിയത്.

Visionhaus/Visionhaus/Getty Images

Read more

മാഞ്ചസ്റ്റര്‍ യുണൈറ്റഡഡിന്റെ 2022/23 സീസണിലെ മികച്ച താരത്തിനുള്ള സര്‍ മാറ്റ് ബസ്ബി പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പുരസ്‌കാരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് സ്വന്തമാക്കിയിരുന്നു.