ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍ ഇലവന്‍: മധ്യനിരയില്‍ അപ്രതീക്ഷിത താരത്തിന് ഇടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഫൈനല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ താരം വസീം ജാഫര്‍. നാളെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ ഉന്നം.

ഓപ്പണിംഗില്‍ കെ.എല്‍. രാഹുലിനെയും മായങ്ക് അഗര്‍വാളിനെയുമാണ് ജാഫര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാം നമ്പരില്‍ ചേതേശ്വര്‍ പുജാരയും നാലാമനായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വരും. ഫോമിലല്ലെങ്കിലും പരിചയസമ്പന്നനായ അജിന്‍ക്യ രഹാനെ ടീമില്‍ വേണമെന്ന് ജാഫര്‍ അഭിപ്രായപ്പെടുന്നു.

Read more

ആറാം നമ്പരില്‍ ഹനുമ വിഹാരിയെ ഒഴിവാക്കി ശ്രേയസ് അയ്യരിലാണ് ജാഫര്‍ വിശ്വാസം അര്‍പ്പിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനൊപ്പം ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും ജാഫര്‍ ടീമില്‍ സ്ഥാനം നല്‍കുന്നുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന പേസ് നിരയെയും ജാഫര്‍ നിര്‍ദേശിക്കുന്നു.