ഒടുവിൽ പ്രിയ ശിഷ്യനെതിരെ ശാസ്ത്രിയും, അവസാന ഓവറിൽ കാണിച്ച മണ്ടത്തരത്തിന് അതിരൂക്ഷ വിമർശനം; വീഡിയോ കാണാം

ന്യൂസിലൻഡിനെതിരായ മൂന്നാം ഈസ്റ്റിൽ ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ഞെട്ടിക്കുന്ന റണ്ണൗട്ട് പുറത്താക്കലിനെ തുടർന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ചു. നാല് റൺസ് മാത്രം നേടി കോഹ്‌ലി ഇന്നലെ അവസാന ഓവറിൽ പുറത്തായതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്.

പെട്ടെന്നുള്ള സിംഗിൾ എടുത്ത് നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് മാറാനാണ് കോഹ്‌ലി ആദ്യമേ തന്നെ ശ്രമിച്ചത്. എന്നാൽ മാറ്റ് ഹെൻറിയുടെ പത്തരമാറ്റ് ത്രോയിൽ റണ്ണൗട്ട് ആയതോടെ തൻ്റെ വിക്കറ്റ് അനാവശ്യമായി കളഞ്ഞതിന് മുൻ ഇന്ത്യൻ നായകനെതിരെ ശാസ്ത്രി രംഗത്ത് വന്നു . ഇന്ത്യ 86/4 എന്ന അവസ്ഥയിൽ ആദ്യ ദിനം അവസാനിപ്പിച്ചപ്പോൾ ശാസ്ത്രി പറഞ്ഞത് ഇങ്ങനെ:

“എന്തൊരു വിക്കറ്റ് ആണിത്. വിരാട് കോഹ്‌ലിയുടെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല.” രവി ശാസ്ത്രി പറഞ്ഞു.

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 16.40 ശരാശരിയിൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 92 റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്.ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ 70 റൺസെടുത്ത ഇന്നിംഗ്‌സ് ഒഴികെ, കോഹ്‌ലി ശരിക്കും ക്ലൂ ലെസ് ആയിരുന്നു ഈ പരമ്പരയിൽ എന്ന് പറയാം/

നേരത്തെ, ടോസ് നേടിയ കിവി ഇന്നിംഗ്സ് 235 റൺസിന് അവസാനിച്ചിരുന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി..വിൽ യംഗ്, ടോം ബ്ലണ്ടൽ, ഗ്ലെൻ ഫിലിപ്പ്, ഇഷ് സോധി, മാറ്റ് ഹെൻറി എന്നിവരായിരുന്നു അദ്ദേഹത്തിൻ്റെ ഇരകൾ. വാഷിംഗ്ടൺ സുന്ദർ വിക്കറ്റും നേടി തിളങ്ങി.

https://x.com/HitmanCricket/status/1852311575786373198