ഐപിഎൽ 2025 സീസണിന് ഇനി ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ടീമുകളും അവരുടെ കളിക്കാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകി കിരീടം ഉയർത്താൻ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു. ഐപിഎൽ 2025 സീസൺ അവരുടെ അവസാനമായേക്കാവുന്ന അഞ്ച് കളിക്കാരെ കുറിച്ച് സംസാരിക്കാം. മിക്കവാറും ഈ സീസണിന് ശേഷം അവർ ഈ ലീഗിനോട് വിട പറഞ്ഞേക്കുമെന്നാണ് സൂചനകൾ.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് രോഹിത് ശർമ്മ, മുംബൈക്ക് വേണ്ടി നേടിയ അഞ്ച് ട്രോഫികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പ്രായവും നിലവിലെ ഫോമും കണക്കിലെടുക്കുമ്പോൾ, ഈ സീസൺ അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കാൻ സാധ്യതയുണ്ട്.
അടുത്ത തരാം ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആണ്. അശ്വിൻ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പ്രായം കൂടുന്നതിനാൽ അടുത്ത സീസണിന് ശേഷം ഐപിഎല്ലിൽ നിന്ന് വിരമിച്ചേക്കാൻ സാധ്യതയുള്ള കളിക്കാരനാണ് അദ്ദേഹം.
ഐപിഎൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്ന പേരുകളിൽ ഒന്നാണ് ഇന്ത്യൻ വേൾഡ് കപ്പ് വിന്നിങ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടേത്. ഇന്ത്യയുടെ കൂടാതെ ദീർഘകാലം ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ മികച്ച ക്യാപ്റ്റനായിരുന്നു എംഎസ് ധോണി. 2025 സീസൺ ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെ ധോണി നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്.
വിരാട് കോഹ്‌ലി അടുത്തിടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുക്കുമ്പോൾ, ഐപിഎൽ 2025 സീസൺ അദ്ദേഹത്തിന്റെ അവസാനമായിരിക്കുമെന്ന് സൂചനകളുണ്ട്. അതേസമയം വിരാട് കോഹ്‌ലി വിരമിക്കലിന് ശേഷം ഇന്ത്യ വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. കുടുംബത്തോടൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിൻ അലിയും ഐപിഎൽ 2025ൽ അവസാനമായി കാണാൻ സാധ്യതയുള്ള കളിക്കാരനാണ്. ഇംഗ്ലണ്ട് നാഷണൽ ടീമിന് വേണ്ടി എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച അലി ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കും.