ഏതാനും ആഴ്‌ചകൾക്കുള്ളിൽ 2024 അവസാനിക്കാനിരിക്കെ, ഐപിഎല്ലിൻ്റെ അവസാന സീസണിൽ നേടിയ ശ്രദ്ധേയമായ റെക്കോർഡുകൾ നോക്കാം.
ഏറ്റവും ഉയർന്ന മാച്ച് സ്കോർ
ഏപ്രിൽ 15ന് സൺറൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തകർപ്പൻ പ്രകടനമാണ് നടത്തിയത്. ടോസ് നേടിയ ആർസിബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡിൻ്റെ ആക്രമണാത്മക ബാറ്റിംഗ് ആർസിബി ബൗളർമാരെ അമ്പരപ്പിച്ചു. 41 പന്തിൽ 102 റൺസാണ് ട്രാവിസ് ഹെഡ് നേടിയത്. മറ്റ് ബാറ്റ്‌സ്മാൻമാരും സംഭാവന നൽകിയതിനാൽ എസ്ആർഎച്ചിനെ 287 എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. ദിനേശ് കാർത്തിക് (35 പന്തിൽ 83), ഫാഫ് ഡു പ്ലെസിസ് (28 പന്തിൽ 62) എന്നിവരുടെ പിന്തുണയോടെ ആർസിബി ആക്രമണോത്സുകമായി മറുപടി നൽകി. പക്ഷേ അവർക്ക് 262 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ആകെ 549 റൺസ് ആണ് അന്നത്തെ ദിവസം പിറന്നത്.
മാർക്കസ് സ്റ്റോയിനിസിൻ്റെ ആധിപത്യം
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് വേണ്ടി കളിക്കുന്ന മാർക്കസ് സ്റ്റോയിനിസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്. 63 പന്തിൽ 124 റൺസെടുത്ത് പുറത്താകാതെ നിന്ന അദ്ദേഹം എൽഎസ്ജിയെ വിജയത്തിലേക്ക് നയിച്ചു.
ഏറ്റവും വിലപ്പെട്ട കളിക്കാരൻ
വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്ൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ പ്രധാന കളിക്കാരനാണ്. ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലർത്തുന്നു. അദ്ദേഹത്തിൻ്റെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ മൂന്ന് തവണ ഏറ്റവും മൂല്യവത്തായ കളിക്കാരനാക്കി മാറ്റി.
ഏറ്റവും കൂടുതൽ റൺസും വിക്കറ്റും
15 ഇന്നിംഗ്‌സുകളിൽ നിന്ന് 741 റൺസ് നേടിയ വിരാട് കോഹ്‌ലി തൻ്റെ ഫോം വീണ്ടെടുത്തപ്പോൾ പഞ്ചാബ് കിംഗ്‌സിന് വേണ്ടി കളിക്കുന്ന ഹർഷൽ പട്ടേൽ 14 ഇന്നിംഗ്‌സുകളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി
കൂടുതൽ അർദ്ധ സെഞ്ചുറികളും സെഞ്ചുറിയും നേടിയ താരങ്ങൾ
വിരാട് കോഹ്‌ലിയും രജത് പട്ടീദാറും അഞ്ച് അർധസെഞ്ചുറികൾ വീതം നേടി. രാജസ്ഥാൻ റോയൽസിനായി ജോസ് ബട്ട്‌ലർ രണ്ട് സെഞ്ച്വറി നേടിയപ്പോൾ മുംബൈ ഇന്ത്യൻസിന് വേണ്ടി സൂര്യകുമാർ യാദവ് ഒരു സെഞ്ചുറി നേടി.