കൊൽക്കത്തയുടെ വിജയത്തിന് കാരണം ഗൗതം ഗംഭീർ അല്ല, ആ ക്രെഡിറ്റ് എല്ലാം അദ്ദേഹത്തിന് നൽകണം: മുഹമ്മദ് കൈഫ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിജയത്തിൻ്റെ എല്ലാ ക്രെഡിറ്റും ഗൗതം ഗംഭീറിന് നൽകുകയാണ് ആരാധകർ എല്ലാം. രണ്ട് തവണ ചാമ്പ്യന്മാർ 17-ാം സീസണിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി നിൽക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന എഡിഷനിൽ മെൻ്ററായി വന്നതിന് ശേഷം ഗംഭീർ കൊൽക്കത്തയുടെ തലവര മാറ്റി അവരെ ഫൈനലിൽ എത്തിച്ചിരിക്കുകയാണ്.

എന്നാൽ, എല്ലാ ക്രെഡിറ്റും ഗൗതമിന് നൽകാൻ മുഹമ്മദ് കൈഫ് വിസമ്മതിച്ചു. നൈറ്റ് റൈഡേഴ്‌സിൻ്റെ പ്രകടനത്തിന് കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും പ്രശംസ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ശ്രേയസ് അയ്യർക്ക് മതിയായ ക്രെഡിറ്റ് ലഭിച്ചിട്ടില്ല. അദ്ദേഹം നന്നായി കളിച്ചു. ഗംഭീർ മാത്രമല്ല തൻ്റെ ഫ്രാഞ്ചൈസിയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്. കെകെആർ ക്യാപ്റ്റനെന്ന നിലയിൽ അയ്യർ മികച്ച പ്രകടനം കാഴ്ചവെച്ചതായി എനിക്ക് തോന്നുന്നു. ഈ സീസണിൽ അദ്ദേഹം അസാമാന്യനായിരുന്നു, അദ്ദേഹത്തിൻ്റെ തീരുമാനങ്ങൾ ടീമിന് അനുകൂലമായി പ്രവർത്തിച്ചു, ”മുഹമ്മദ് കൈഫ് സ്റ്റാർ സ്പോർട്സ്.എയിൽ പറഞ്ഞു.

പരിക്ക് മൂലം കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന അയ്യർ ഫ്രാഞ്ചൈസിയെ നയിക്കാൻ തിരിച്ചെത്തി. മെൻ്റർ ഗംഭീർ, ഹെഡ് കോച്ച് ചന്ദർകാന്ത് പണ്ഡിറ്റ് എന്നിവർക്കൊപ്പം ശ്രേയസും ഒരു മാച്ച് വിന്നിംഗ് സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്.