ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

ഇന്ത്യന്‍ മുന്‍ ഓപ്പണറും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും നേര്‍ക്ക് ഐഎസ്ഐഎസ് കശ്മീരിന്റെ വധഭീഷണി. ഗംഭീറിന്റെ ഔദ്യോഗിക ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഗംഭീറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പൊലീസില്‍ സുരക്ഷ ക്രമീകരണങ്ങള്‍ കടുപ്പിച്ചു.

Read more

ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് ഡല്‍ഹി ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു. ഭീഷണി സന്ദേശം അയക്കാനുള്ള കാരണം വ്യക്തമല്ല.