ഗെയ്ല്‍ താണ്ഡവത്തില്‍ തകര്‍ന്നത് നിരവധി റെക്കോര്‍ഡുകള്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ക്രിസ് ഗെയ്ല്‍ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. 69 പന്തില്‍ 18 സിക്‌സും അഞ്ച് ഫോറും സഹിതം 146 റണ്‍സാണ് ഗെയ്ല്‍ നേടിയത്.

ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രെണ്ടം മക്കല്ലത്തെ സാക്ഷിനിര്‍ത്തിയായിരുന്നു ഗെയ്‌ലിന്റെ വെടിക്കെട്ട്. ഗെയ്‌ലിന്റെ ബാറ്റിംഗ് മികവില്‍ 206 റണ്‍സാണ് രംഗ്പൂര്‍ റൈഡേഴ്സ് അടിച്ച കൂട്ടിയത്. മക്കല്ലവുമായി ഗെയ്ല്‍ 201 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. വ്യക്തിഗത സ്‌കോര്‍ 22ല്‍ നില്‍ക്കെ ഗെയ്‌ലിനെ ഷാക്കിബ് അല്‍ ഹസന്‍ വിട്ടുകളഞ്ഞത് നിര്‍ണ്ണായകമായി,

ഗെയ്ല്‍ സ്വന്തമാക്കിയ ടി20 റെക്കോര്‍ഡുകള്‍

ട്വന്റി-20 ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം

ടി20യില്‍ ഏറ്റവും അധികം സെഞ്ച്വറി നേടിയ താരം. (20 സെഞ്ച്വറിയാണ് ഗെയ്ല്‍ നേടിയിട്ടുളളത്)

ടി20യിലെ ഒരിന്നിംഗ്‌സില്‍ ഏറ്റവും അധികം സിക്‌സ് നേടിയ താരം (18 സിക്‌സുകളാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്)

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും അധികം സിക്‌സ് നേടിയത താരം.