ശിഖർ ധവാൻ- രോഹിത്, രോഹിത്- രാഹുൽ, രോഹിത്-ഇഷാൻ , രോഹിത്- ഗിൽ ഒരുപാട് ഒരുപാട് ഓപ്പണിങ് കോമ്പിനേഷൻ ഇന്ത്യക്ക് ഉണ്ട്. ഇതിൽ ധവാൻ വരാനിരിക്കുന്ന ഇന്ത്യയുടെ ടി20 ലോകകപ്പ് പ്ലാനുകളുടെ ഭാഗമല്ല. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രാഹുൽ തിരിച്ചുവന്നതോടെ റഹുൽ-രോഹിത് സഖ്യം തന്നെ ലോകകപ്പിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഇതിൽ ഒരാൾക്ക് പരിക്കേറ്റാൽ പകരം ആരിറങ്ങും എന്നതാണ് ഏറ്റവും വലിയ ചോദ്യം.
ഇഷാൻ, ഗിൽ, ഋതുരാജ് തുടങ്ങിയവർ സ്ഥാനത്തിനായി പോരാടുമ്പോൾ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ ഋതുരാജിനെ പുറത്താക്കി ഗിൽ സാധ്യത ലിസ്റ്റിൽ മുന്നിലെത്തി എന്ന് പറയേണ്ടതായി വരും. കോഹ്ലി, സെവാഗ് എന്നിവരുടെ ക്ലാസും മാസുമായ ശൈലി ഗില്ലിനുണ്ട് എന്നത് അദ്ദേഹത്തിന് ഗുണം ചെയ്യും.
ബൈക്കിൽ പോകുന്ന ഋതുരാജിനെയും ഇഷാനെയും പുറത്താക്കി ഗിൽ അതോടിക്കുന്ന ചിത്രം പങ്കുവെച്ചത് ജാഫർ . ട്രോൾ ഇതിനോടകം വൈറൽ ആയി.
വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് നടക്കാനുള്ള കരീബിയൻ ടി20 പരമ്പര, സിംബാവേ പര്യടനം, ഏഷ്യ കപ്പ് എന്നിവയുടെ അവസാനം കൃത്യമായ ഉത്തരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കിട്ടിയ അവസരം ഋതുരാജ് നശിപ്പിച്ചപ്പോൾ ഗിൽ മൂന്നും ഉപയോഗിച്ച് മാൻ ഓഫ് ദി മാച്ചായിരിക്കുകയാണ്.
Read more
സൂപ്പർ താരങ്ങളുടെ മങ്ങിയ ഫോം, പരിക്ക് തുടങ്ങിയവ ഈ താരങ്ങൾക്ക് ടീമിൽ സ്ഥിര സ്ഥാനം നൽകിയാലും അത്ഭുതപ്പെടാനില്ല.