കോഹ്ലിയുടെ നിലവിലെ അവസ്ഥയിലൂടെ മറ്റാരെങ്കിലും കടന്നുപോയിരുന്നെങ്കില്‍, അദ്ദേഹം ഇതിനോടകം ടീമില്‍ നിന്ന് പുറത്തായേനെ

മോശം ഫോമിലുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലിയെ പിന്തുച്ച് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സെയ്ദ് കിര്‍ണാണി. ഫോമിലേക്ക് തിരിച്ചെത്തിയാല്‍ കോഹ്‌ലിയെ പിന്നെയാര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും ടി20 ലോക കപ്പ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്നും കിര്‍മാണി പറഞ്ഞു.

‘വിരാട് കോഹ്ലിക്ക് അനുഭവസമ്പത്തുണ്ട്. ടി20 ലോക കപ്പ് ടീമില്‍ അവനുണ്ടാകണം. ഫോമിലേക്ക് തിരിച്ചെത്തിയാല്‍ കോഹ്ലിയെ പിടിച്ചുകെട്ടാനാവില്ല. അവന്‍ ഒരു കളി തന്നെ മാറ്റിമറിച്ചേക്കാം. കോഹ്ലിയുടെ അനുഭവസമ്പത്തും കഴിവും ഉള്ള ഒരു താരം ലോക കപ്പ് ടീമില്‍ ഇടം പിടിക്കാന്‍ അര്‍ഹനാണ്’ കിര്‍മാണി പറഞ്ഞു.

‘പ്ലെയിംഗ് ഇലവനിലേക്ക് കടുത്ത മത്സരമാണ് ഇന്ത്യന്‍ ടീമിലുള്ളത്. നോക്കൂ, കോഹ്ലിയുടെ ഈ അവസ്ഥയിലൂടെ മറ്റാരെങ്കിലും കടന്നുപോയിരുന്നെങ്കില്‍, അദ്ദേഹം ഇപ്പോള്‍ തന്നെ ടീമില്‍ നിന്ന് പുറത്തായേനെ. എന്നാല്‍ സ്ഥിരതയുള്ള ഒരു കളിക്കാരന് സംശയത്തിന്റെ ആനുകൂല്യം നല്‍കണമെന്ന് എനിക്ക് തോന്നുന്നു’ കിര്‍മാണി കൂട്ടിച്ചേര്‍ത്തു.

Read more

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ് ലിക്ക് തിളങ്ങാനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാനാകാത്ത കോഹ്ലിക്ക് വെസ്റ്റിന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലൂടെയാവും കോഹ്‌ലി ഇനി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക.