ആദ്യ മൂന്ന് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ തന്നെ വിശ്വസിച്ച് ടീമിൽ ഉൾപ്പെടുത്തിയതിന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് യുവ ഇന്ത്യൻ പേസർ അവേഷ് ഖാൻ നന്ദി അറിയിച്ചു. ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ഒരുപാട് വിമർശനം കേട്ട ആവേശാണ് അവസാനം തിളങ്ങി ഇന്ത്യയെ പരമ്പര സമനിലയാക്കാൻ സഹായിച്ചത്.
25 കാരനായ ഫാസ്റ്റ് ബൗളർ പരമ്പരയിലെ ആദ്യ മൂന്ന് ടി20 ഐകളിൽ 0/35, 0/17, 0/35 എന്നിങ്ങനെ വളരെ മോശം പ്രകടനമാണ് നടത്തിയത്. വെള്ളിയാഴ്ച (ജൂൺ 17) രാജ്‌കോട്ടിൽ നടന്ന നാലാം ടി20യിൽ വെറും 18 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു. ഓവറിൽ 3 വിക്കറ്റെടുത്ത താരത്തിന്റെ ഓവറാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കിയത്. വിജയത്തോടെ പരമ്പര 2-2 സമനിലയിലാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.
ദ്രാവിഡിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ;
Read more
“നാല് മത്സരങ്ങളായി ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല . അതിനാൽ ക്രെഡിറ്റ് രാഹുൽ (ദ്രാവിഡ്) സാറിന്. എല്ലാവർക്കും അവസരങ്ങൾ നൽകുകയും അവർക്ക് വേണ്ടത്ര മത്സരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മോശം പ്രകടനങ്ങൾക്ക് ശേഷം അദ്ദേഹം ഒരു കളിക്കാരനെ ഒഴിവാക്കുന്നില്ല. ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു താരത്തെ വിലയിരുത്തരുത്. ദ്രാവിഡ് സാറിന്റെ വിശ്വാസമാണ് എന്റെ മികച്ച പ്രകടനത്തിന്റെ കാര്യം.”