ആ ടീമിനൊപ്പം ആയിരുന്നെങ്കിൽ ഞാൻ വേറെ ലെവലാകുമായിരുന്നു: ദിനേശ് കാർത്തിക്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ 2024) സീസണിൽ ടീം ഇന്ത്യയുടെ വെറ്ററൻ കീപ്പർ-ബാറ്ററായ ദിനേഷ് കാർത്തിക് നിലവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് വേണ്ടി ഒരുപക്ഷെ തൻ്റെ അവസാന സീസൺ കളിക്കുകയാണ്. സീസണിൽ കിട്ടിയ അവസരത്തിലൊക്കെ മികച്ച പ്രകടനം നടത്താൻ താരത്തിനായിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ തന്നെ ഐപിഎൽ കരിയറിൽ കാർത്തിക് ആറ് ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2013-ൽ മുംബൈ ഇന്ത്യൻസ് (എംഐ) വിട്ടുപോകാൻ തീരുമാനിച്ചത് താൻ എടുത്ത മോശം തെറ്റുമാനം ആയിരുന്നു എന്നും അവിടെ തന്നെ തുടർന്നിരുന്നു എങ്കിൽ കരിയർ തന്നെ മാറുമായിരുന്നു എന്നും പറഞ്ഞു.

തൻ്റെ സ്വന്തം സംസ്ഥാനമായ തമിഴ്‌നാടിന്റെ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനായി (സിഎസ്കെ) കളിക്കാത്തതാണ് തൻ്റെ കരിയറിലെ മറ്റൊരു വിഷമം എന്നും താരം പറഞ്ഞു. എന്നിരുന്നാലും, ചെന്നൈ പലതവണ ലേലത്തിൽ തനിക്ക് വേണ്ടി ലേലം വിളിച്ചിട്ടുണ്ടെന്ന് കാർത്തിക് സമ്മതിച്ചു.

രവിചന്ദ്രൻ അശ്വിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കാർത്തിക് പറഞ്ഞു.

“എൻ്റെ ക്രിക്കറ്റ് കരിയറിൽ എനിക്ക് വലിയ പശ്ചാത്താപമില്ല. രണ്ട്‌ കാര്യത്തിൽ ബുദ്ധിമുട്ട് ഉണ്ട്. ഒന്ന് 2013-ൽ മുംബൈ വിട്ടുപോകാൻ തീരുമാനിച്ചത് താൻ എടുത്ത മോശം തെറ്റുമാനം ആയിരുന്നു. അവിടെ തന്നെ തുടർന്നിരുന്നു എങ്കിൽ കരിയർ തന്നെ മാറുമായിരുന്നു. രണ്ടാമത്തെ ബുദ്ധിമുട്ട് ഞാൻ ചെന്നൈയുടെ ഭാഗമാകാൻ ആഗ്രഹിച്ചു. എന്നാൽ അവർക്ക് വേണ്ടി കളിക്കാൻ പറ്റിയില്ല.”

ഐപിഎൽ 2024ൽ ഇതുവരെ 173.07 സ്‌ട്രൈക്ക് റേറ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്നായി 90 റൺസ് ദിനേശ് കാർത്തിക് നേടിയിട്ടുണ്ട്.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ