ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ 2024) സീസണിൽ ടീം ഇന്ത്യയുടെ വെറ്ററൻ കീപ്പർ-ബാറ്ററായ ദിനേഷ് കാർത്തിക് നിലവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് വേണ്ടി ഒരുപക്ഷെ തൻ്റെ അവസാന സീസൺ കളിക്കുകയാണ്. സീസണിൽ കിട്ടിയ അവസരത്തിലൊക്കെ മികച്ച പ്രകടനം നടത്താൻ താരത്തിനായിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ തന്നെ ഐപിഎൽ കരിയറിൽ കാർത്തിക് ആറ് ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2013-ൽ മുംബൈ ഇന്ത്യൻസ് (എംഐ) വിട്ടുപോകാൻ തീരുമാനിച്ചത് താൻ എടുത്ത മോശം തെറ്റുമാനം ആയിരുന്നു എന്നും അവിടെ തന്നെ തുടർന്നിരുന്നു എങ്കിൽ കരിയർ തന്നെ മാറുമായിരുന്നു എന്നും പറഞ്ഞു.
തൻ്റെ സ്വന്തം സംസ്ഥാനമായ തമിഴ്നാടിന്റെ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനായി (സിഎസ്കെ) കളിക്കാത്തതാണ് തൻ്റെ കരിയറിലെ മറ്റൊരു വിഷമം എന്നും താരം പറഞ്ഞു. എന്നിരുന്നാലും, ചെന്നൈ പലതവണ ലേലത്തിൽ തനിക്ക് വേണ്ടി ലേലം വിളിച്ചിട്ടുണ്ടെന്ന് കാർത്തിക് സമ്മതിച്ചു.
രവിചന്ദ്രൻ അശ്വിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കാർത്തിക് പറഞ്ഞു.
“എൻ്റെ ക്രിക്കറ്റ് കരിയറിൽ എനിക്ക് വലിയ പശ്ചാത്താപമില്ല. രണ്ട് കാര്യത്തിൽ ബുദ്ധിമുട്ട് ഉണ്ട്. ഒന്ന് 2013-ൽ മുംബൈ വിട്ടുപോകാൻ തീരുമാനിച്ചത് താൻ എടുത്ത മോശം തെറ്റുമാനം ആയിരുന്നു. അവിടെ തന്നെ തുടർന്നിരുന്നു എങ്കിൽ കരിയർ തന്നെ മാറുമായിരുന്നു. രണ്ടാമത്തെ ബുദ്ധിമുട്ട് ഞാൻ ചെന്നൈയുടെ ഭാഗമാകാൻ ആഗ്രഹിച്ചു. എന്നാൽ അവർക്ക് വേണ്ടി കളിക്കാൻ പറ്റിയില്ല.”
Read more
ഐപിഎൽ 2024ൽ ഇതുവരെ 173.07 സ്ട്രൈക്ക് റേറ്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നായി 90 റൺസ് ദിനേശ് കാർത്തിക് നേടിയിട്ടുണ്ട്.