Murali Melettu
ഇന്നലെ കൊൽക്കത്ത ബാംഗ്ലൂർ മത്സരത്തിൽ ഇത്തരത്തിൽ ഒരു ആൻ്റിക്ലൈമാക്സ് ആർ.സി.ബി ആരാധകർ സ്വപ്നത്തിൻ പോലും വിചാരിച്ചുകാണില്ല . കാലങ്ങൾക്ക് ശേഷം സിറാജ് പഴയകാല പേര് ഓർമ്മപ്പെടുത്തി ഒരറ്റത്ത് വില്ലി മികച്ച ബൗളിംഗ് പുറത്തെടുത്തു.
വിക്കറ്റ് വീഴ്ചയിലും ഒരറ്റത്ത് അഫ്ഗാൻ ഓപ്പണർ ഗുർബസ് മികച്ചൊരു ഇന്നിംഗ്സ് കാഴ്ച വെക്കുന്നതാണ് കണ്ടത് ഒരറ്റത്ത് റിങ്കുസിങ് തട്ടിമുട്ടി കളിക്കുന്നു. കരൺശർമ്മയുടെ ഓവറിൽ രണ്ടു ബിഗ് ഫിഷുകൾ മടങ്ങിയതോടെ ഏറിയാൽ 140 -150 റൺസ് നേടുമെന്ന് KKR ആരാധകർ നിരാശപ്പെട്ടിടത്തുനിന്ന് ശാർദ്ദൂൽ താക്കൂർ ഒറ്റയ്ക്ക് ടീം സ്കോർ ഉയർത്തുന്ന കാഴ്ച ഈഡൻ ഗാർഡനിൽ ഉത്സവന്തരക്ഷം സൃഷ്ടിച്ചു.
20 ബോളിൽ 50 കടന്നു ഠാക്കൂർ മുന്നോട്ട് 29 ബോളിൽ 68 റൺസ്, റിങ്കുസിങ് ശക്തമായ പിന്തുണ നൽകി 47 രണ്ടുബോൾ ലഭിച്ച ഉമേഷ് യാദവ് 6 റൺസ്. ബാംഗ്ലൂരിൻ്റെ വിജയം ലക്ഷ്യം 205, നാലോവറുകൾ മോശമല്ലാതെ നീങ്ങിയ RCB ചീട്ടുകൊട്ടാരം കണക്കിന് നിലം പൊത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സുനിൽ നരേൻ തുടങ്ങി വെച്ചത് ചക്രവർത്തി ഏറ്റെടുത്തു. ഫോട്ടോ സ്റ്റാറ്റ് കോപ്പി പോലെ മുൻ നിര ഔട്ടാകുന്നു. സ്പിൻ ബൗളേഴ്സിനുമുന്നിൽ കളിമറന്നു ബാംഗ്ലൂർ കളിക്കാരെല്ലാം 9 വിക്കറ്റുകളാണ് സ്പിന്നർമാർ നേടിയത് ശാർദ്ദൂൽ താക്കൂർ ഒരു വിക്കറ്റും നേടി.
കടലാസിൽ ശക്തർ ബാംഗ്ലൂരായിരുന്നെങ്കിൽ പോരാട്ടം കൊണ്ട് കൊൽക്കത്ത കളിതിരിച്ചുപിടിച്ചു. കഴിഞ്ഞ പഞ്ചാബ് കൊൽക്കത്ത മത്സരത്തിൽ 4 ഓവർ ശേഷിക്കെ 46 റൺസ് വിജയലക്ഷ്യം 6 പിന്തുടർന്ന സമയത്ത് മഴ രക്ഷിച്ച് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ പഞ്ചാബും KKR ൻ്റെ വാലറ്റത്തിൻ്റെ ശക്തി അറിയുമായിരുന്നു.
Read more
ബാംഗ്ലൂരിൻ്റെ ശക്തി മുൻനിര യാണ് മുൻനിര വീണാൽ അവർ തീർന്നു എന്ന് വീണ്ടും തെളിയിച്ചു.
വരും കളികളിൽ കൊൽക്കത്തയെ നേരിടുന്നവർ അല്പം കൂടി കരുതൽ എടുക്കാൻ ഈ പോരാട്ടം കാരണമായി.