എന്തുവാടെ കൂട്ടിയിട്ട് കത്തിച്ചത്, അബദ്ധ താരതമ്യത്തിന് പിന്നാലെ ഹർഭജന്റെ മറുപടി ഏറ്റെടുത്തത് ക്രിക്കറ്റ് ലോകം; സംഭവം ഇങ്ങനെ

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്, ഇതിഹാസ വിക്കറ്റ് കീപ്പർ-ബാറ്റർ എംഎസ് ധോണിയെ മുഹമ്മദ് റിസ്വാനുമായി താരതമ്യം ചെയ്തതിന് പാകിസ്ഥാൻ സ്വദേശിയായ യുവാവിന് എതിരെ രംഗത്ത് . റിസ്വാനേക്കാൾ വളരെ മുന്നിലാണ് ധോണിയെന്നും അദ്ദേഹത്തിൻ്റെ പ്രസ്താവനയോട് അദ്ദേഹം യോജിക്കില്ലെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വിക്കറ്റ് കീപ്പർമാരിൽ ആരും ധോണിക്ക് മുകളിലല്ലെന്നും 44-കാരൻ കൂട്ടിച്ചേർത്തു.

2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2018ലെ ഐപിഎൽ ട്രോഫികൾ എന്നിവ ധോണിയുടെ ക്യാപ്റ്റൻസിയിൽ ഹർഭജൻ നേടിയിട്ടുണ്ട്.

പാകിസ്ഥാൻ സ്വദേശി X-ൽ എഴുതി:

“എംഎസ് ധോണിയോ അതോ മുഹമ്മദ് റിസ്വാൻ? ആരാണ് നല്ലത്? സത്യസന്ധമായി എന്നോട് പറയൂ. ”

ഹർഭജൻ സിംഗ് മറുപടി പറഞ്ഞു.

“ഇപ്പോൾ നിങ്ങൾ എന്താണ് വലിക്കുന്നത്???? എന്തൊരു മണ്ടൻ ചോദ്യമാണ് ചോദിക്കാൻ. ധോണി എത്രയോ മുകളിലാണ്, റിസ്വാൻ പോലും ഇതേ ഉത്തരം ആകും പറയുക. എനിക്ക് റിസ്വാനെ ഇഷ്ടമാണ്, അവൻ എപ്പോഴും മികവോൾ കളിക്കുന്ന ഒരു നല്ല കളിക്കാരനാണ്.. എന്നാൽ ഈ താരതമ്യം തെറ്റാണ്. ലോകക്രിക്കറ്റിൽ ഇന്നും ഒന്നാം നമ്പർ ധോണിയാണ്. സ്റ്റമ്പിന് പിന്നിൽ അവനെക്കാൾ മികച്ചത് മറ്റാരുമില്ല.

കരിയറിൽ 538 മത്സരങ്ങളിൽ നിന്ന് 195 സ്റ്റംപിങ്ങും 634 ക്യാച്ചുകളും ഉൾപ്പെടെ 829 പുറത്താക്കലുകളാണ് ധോണിയുടെ പേരിലുള്ളത്. മറുവശത്ത്, 206 കളികളിൽ നിന്ന് 17 സ്റ്റംപിങ്ങുകളും 184 ക്യാച്ചുകളും ഉൾപ്പെടെ 204 പുറത്താക്കലുകളാണ് റിസ്‌വാൻ്റെ പേരിലുള്ളത്. 16 സെഞ്ചുറികളും 108 അർധസെഞ്ചുറികളും സഹിതം 17,266 അന്താരാഷ്ട്ര റൺസാണ് ധോണി നേടിയത്. അതേസമയം ആറ് സെഞ്ചുറികളും 51 അർധസെഞ്ചുറികളും ഉൾപ്പെടെ 7017 റൺസാണ് റിസ്വാൻ്റെ സമ്പാദ്യം.