മാസ് കാണിക്കാൻ പോയതാ ശശി ആയി, ഒരു ആവശ്യവുമില്ലാത്ത ഡയലോഗ് അടിച്ച് എയറിൽ കയറി ഹാർദിക് പാണ്ഡ്യാ; സംഭവത്തിൽ നിസ്പഹനായി അർശ്ദീപ് സിംഗ്; വീഡിയോ കാണാം

ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ അർഷ്ദീപ് സിംഗിന് നൽകിയ സന്ദേശത്തിന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നേരിടേണ്ടതായി വരുകയാണ്. ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും 45 പന്തിൽ നിന്ന് 39 റൺസ് നേടിയ ഹാർദിക് ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ വളരെ പതുക്കെയാണ് കളിച്ചത് .

ഇന്നിംഗ്‌സിൽ 6 പന്തുകൾ കളിച്ച് 7 റൺസ് നേടിയ അർശ്ദീപിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഹാര്ദിക്ക് ആണ് കൂടുതൽ പന്തുകളും കളിച്ചത്. ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറിൽ അർഷ്ദീപ് ഒരു സിംഗിൾ എടുത്ത് നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് മാറിയപ്പോൾ ഹാർദിക് പറഞ്ഞത് ഇങ്ങനെ “ഇനി മറ്റേ അറ്റത്ത് നിന്ന് ആസ്വദിക്കൂ”. ഇന്നിംഗ്‌സിലെ ശേഷിക്കുന്ന 10 പന്തുകൾ ഹാർദിക് തന്നെയാണ് കളിച്ചതെങ്കിലും ഒരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചില്ല.

എന്നിരുന്നാലും, അവസാന രണ്ട് ഓവറിൽ ഇന്ത്യയ്ക്ക് 9 റൺസ് മാത്രമേ നേടാനായുള്ളൂ. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാത്തതിനും അർഷ്ദീപിനെ വിശ്വസിക്കാതെ അഹങ്കാരം കാണിച്ചതിനും താരത്തിനെ സോഷ്യൽ മീഡിയ വളരെയധികം വിമർശിച്ചു. ബാറ്റിംഗ് ബുദ്ധിമുട്ടുള്ള ട്രാക്കിൽ കിട്ടും ബോണസ് റൺ പോലും ഗുണം ചെയ്യുമായിരുന്ന സാഹചര്യത്തിൽ താരം കാണിച്ചത് മണ്ടത്തരം ആയി പോയെന്നാണ് ആരാധകർ പറയുന്നത്.

മത്സരത്തിലേക്ക് വന്നാൽ നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റൺസ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47) ജെറാൾഡ് കോട്‌സിയും (19 നോട്ടൗട്ട്) ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ കൈവിട്ടുപോകുമെന്ന് തോന്നിച്ച വിജയം ടീമിന് നേടി കൊടുക്കുക ആയിരുന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി 5 വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ