ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ അർഷ്ദീപ് സിംഗിന് നൽകിയ സന്ദേശത്തിന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നേരിടേണ്ടതായി വരുകയാണ്. ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും 45 പന്തിൽ നിന്ന് 39 റൺസ് നേടിയ ഹാർദിക് ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ വളരെ പതുക്കെയാണ് കളിച്ചത് .
ഇന്നിംഗ്‌സിൽ 6 പന്തുകൾ കളിച്ച് 7 റൺസ് നേടിയ അർശ്ദീപിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഹാര്ദിക്ക് ആണ് കൂടുതൽ പന്തുകളും കളിച്ചത്. ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറിൽ അർഷ്ദീപ് ഒരു സിംഗിൾ എടുത്ത് നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് മാറിയപ്പോൾ ഹാർദിക് പറഞ്ഞത് ഇങ്ങനെ “ഇനി മറ്റേ അറ്റത്ത് നിന്ന് ആസ്വദിക്കൂ”. ഇന്നിംഗ്‌സിലെ ശേഷിക്കുന്ന 10 പന്തുകൾ ഹാർദിക് തന്നെയാണ് കളിച്ചതെങ്കിലും ഒരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചില്ല.
എന്നിരുന്നാലും, അവസാന രണ്ട് ഓവറിൽ ഇന്ത്യയ്ക്ക് 9 റൺസ് മാത്രമേ നേടാനായുള്ളൂ. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാത്തതിനും അർഷ്ദീപിനെ വിശ്വസിക്കാതെ അഹങ്കാരം കാണിച്ചതിനും താരത്തിനെ സോഷ്യൽ മീഡിയ വളരെയധികം വിമർശിച്ചു. ബാറ്റിംഗ് ബുദ്ധിമുട്ടുള്ള ട്രാക്കിൽ കിട്ടും ബോണസ് റൺ പോലും ഗുണം ചെയ്യുമായിരുന്ന സാഹചര്യത്തിൽ താരം കാണിച്ചത് മണ്ടത്തരം ആയി പോയെന്നാണ് ആരാധകർ പറയുന്നത്.
മത്സരത്തിലേക്ക് വന്നാൽ നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റൺസ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47) ജെറാൾഡ് കോട്‌സിയും (19 നോട്ടൗട്ട്) ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ കൈവിട്ടുപോകുമെന്ന് തോന്നിച്ച വിജയം ടീമിന് നേടി കൊടുക്കുക ആയിരുന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി 5 വിക്കറ്റ് വീഴ്ത്തി തിളങ്ങി.
Hardik said to Arshdeep ‘ just enjoy now’ after getting a strike. And in next 4 balls he scored 0 wd 0 0 1 that he was dropped in next over first ball
What a clown
#Hardikpandya #INDvsSA pic.twitter.com/KQhNusOPFj— AARPEE (@otanime_) November 10, 2024
Hardik Pandya said to Arshdeep in the 19th over. ‘Enjoy now’
But failed to touch 3 balls 🥹#INDvsSA #Hardik #Pandya pic.twitter.com/YxfHSVfR4N
— Abhinav prakash (AP12) (@imabhi0012) November 10, 2024
Hardik after saying "enjoy from other end" to Arshdeep after he took a single on 18.2 overs,
0 0 0 1B 0 0 0 0 2 4 😭😭 pic.twitter.com/BkfDTwW0xD— Sharma_bharat🇮🇳 (@Bharat_Sh75) November 10, 2024
Read more