നാല് വർഷത്തിന് ശേഷം തങ്ങൾ വിവാഹ ബന്ധം വേർപിരിയുകയാണ് സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും ഭാര്യ നടാസ സ്റ്റാൻകോവിച്ചും അറിയിച്ചു. തങ്ങളുടെ വേർപിരിയൽ വാർത്ത സ്ഥിരീകരിച്ച് സ്റ്റാർ ഓൾറൗണ്ടർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടെ തന്നെ നതാസ ഹാർദിക്കിനൊപ്പം യാത്ര ചെയ്യാത്തപ്പോൾ തന്നെ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ആളുകൾ ഉറപ്പിച്ചത് ആയിരുന്നു.
2024 ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടന്ന ഐസിസി ടി20 ലോകകപ്പ് സമയത്ത് താരങ്ങളുടെ കൂടെ ഭാര്യമാരും കുട്ടികളും ഒകെ യാത്ര ചെയ്തപ്പോഴും നടാസ അവിടെയും ഒപ്പം ഉണ്ടായിരുന്നില്ല. ഹാർദിക് എറിഞ്ഞ തകർപ്പൻ അവസാന ഓവറിലൂടെ ഇന്ത്യ ജയിച്ചുകയറി കിരീടം സ്വന്തമാക്കിയ ശേഷം ഒരു അഭിനന്ദന പോസ്റ്റും പങ്കുവെച്ചതുമില്ല.
“4 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, നതാസയും ഞാനും പരസ്പരം വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങൾ ഒരുമിച്ച് പരമാവധി ശ്രമിക്കുകയും ഞങ്ങളുടെ എല്ലാം നൽകുകയും ചെയ്തു, ഇത് ഞങ്ങൾ രണ്ടുപേർക്കും മികച്ച കാര്യം ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
“ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ച സന്തോഷവും പരസ്പര ബഹുമാനവും കണക്കിലെടുത്ത് എടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു ഇത്. ഞങ്ങൾ ഒരു കുടുംബമായി വളർന്നു. അഗസ്ത്യയിലൂടെ (മകൻ) ഞങ്ങൾ അനുഗ്രഹീതരാണ്, അവൻ ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിൻ്റെ കേന്ദ്രബിന്ദുവായി തുടരും, അവൻ്റെ സന്തോഷത്തിനായി ഞങ്ങളാൽ കഴിയുന്നതെല്ലാം അവനു നൽകുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സഹ-രക്ഷാകർത്താക്കൾ ഒരുമിച്ച് പ്രവർത്തിക്കും.
“ഈ പ്രയാസകരവും മോശവുമായ സമയത്ത് ഞങ്ങൾക്ക് സ്വകാര്യത നൽകുന്നതിന് നിങ്ങളുടെ പിന്തുണ ഞങ്ങൾ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു,” ഹാർദിക് പാണ്ഡ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
2020 മെയ് മാസത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. 2021 ൽ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. ലോകകപ്പിൽ ഇന്ത്യക്കായി ഹാർദിക് 144 റൺസും 11 വിക്കറ്റും നേടി കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു,
Read more
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ പാണ്ഡ്യ കളിക്കും. എന്നിരുന്നാലും, വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ഏകദിന മത്സരത്തിൽ നിന്ന് വിട്ടുനിൽക്കും.