'പാകിസ്ഥാനെ വെല്ലുവിളിക്കുക രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍', യുവ താരങ്ങളെ വാഴ്ത്തി ഹെയ്ഡന്‍

ട്വന്റി20 ലോക കപ്പില്‍ പാകിസ്ഥാനെ വെല്ലുവിളിക്കുക ഇന്ത്യയുടെ ഓപ്പണര്‍ കെ.എല്‍. രാഹുലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തുമായിരിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. മത്സരഫലം നിശ്ചയിക്കുന്നതില്‍ ക്യാപ്റ്റന്‍സി നിര്‍ണായകമാകുമെന്നും ഹെയ്ഡന്‍ പറഞ്ഞു.

രാഹുലും ഋഷഭും പാകിസ്ഥാന് കടുത്ത വെല്ലുവിളി ഉയര്‍ത്തും. രാഹുലിന്റെ വളര്‍ച്ച കണ്ടറിഞ്ഞിട്ടുണ്ട്. പാകിസ്ഥാന് ഏറ്റവും വലിയ ഭീഷണി അവനായിരിക്കും. ചെറുപ്രായത്തിലെ രാഹുലിന്റെ ബാറ്റിംഗ് ഞാന്‍ നിരീക്ഷിക്കുന്നു. രാഹുലിന്റെ കഷ്ടതകളും ട്വന്റി20യിലെ ആധിപത്യവുമെല്ലാം നേരില്‍ക്കണ്ടതാണ്- ഹെയ്ഡന്‍ പറഞ്ഞു.

ഋഷഭ് പന്തിന്റെ കൂസലില്ലായ്മയും കളിയെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും തിരിച്ചറിഞ്ഞിട്ടുണ്ട്. അവസരംകിട്ടുമ്പോഴെല്ലാം എതിര്‍ ബോളിംഗ് നിരയെ പന്ത് തച്ചുതകര്‍ക്കും. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇന്ത്യയും പാകിസ്ഥാനും നടത്തുക. യുഎഇയിലെ സാഹചര്യങ്ങളില്‍ നായകന്റെ മികവ് നിര്‍ണായകം. ചെറിയ പിഴവുപോലും മത്സരഗതി മാറ്റിമറിക്കുമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്

വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാന്‍; വിദേശകാര്യ മന്ത്രി എഐ വീഡിയോ വരെ പ്രചരണത്തിന്; വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്ന് പിഐബി

സൈന്യത്തോടൊപ്പം ഈ പോരാളികളും! ഇന്ത്യൻ സൈന്യത്തിലെ 10 പ്രധാന ഓഫ് റോഡ് കാറുകൾ

ഇന്ത്യയുടെ ഭൂമി കാക്കുന്ന 'ആകാശം'; ആക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ പൊതിഞ്ഞ 'ആകാശ്'

വേടന്‍ എവിടെ? പൊലീസിനെയടക്കം തെറിവിളിച്ച് ചെളി വാരിയെറിഞ്ഞ് പ്രതിഷേധം; ലക്ഷങ്ങളുടെ നാശനഷ്ടം

INDIAN CRICKET: ആ താരത്തിന് വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അറിയില്ല, ഒരു ഐഡിയയും ഇല്ലാതെയാണ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്; തുറന്നടിച്ച് സഞ്ജയ് ബംഗാർ