ട്വന്റി20 ലോക കപ്പില്‍ പാകിസ്ഥാനെ വെല്ലുവിളിക്കുക ഇന്ത്യയുടെ ഓപ്പണര്‍ കെ.എല്‍. രാഹുലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തുമായിരിക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്. മത്സരഫലം നിശ്ചയിക്കുന്നതില്‍ ക്യാപ്റ്റന്‍സി നിര്‍ണായകമാകുമെന്നും ഹെയ്ഡന് പറഞ്ഞു.
രാഹുലും ഋഷഭും പാകിസ്ഥാന് കടുത്ത വെല്ലുവിളി ഉയര്‍ത്തും. രാഹുലിന്റെ വളര്‍ച്ച കണ്ടറിഞ്ഞിട്ടുണ്ട്. പാകിസ്ഥാന് ഏറ്റവും വലിയ ഭീഷണി അവനായിരിക്കും. ചെറുപ്രായത്തിലെ രാഹുലിന്റെ ബാറ്റിംഗ് ഞാന്‍ നിരീക്ഷിക്കുന്നു. രാഹുലിന്റെ കഷ്ടതകളും ട്വന്റി20യിലെ ആധിപത്യവുമെല്ലാം നേരില്‍ക്കണ്ടതാണ്- ഹെയ്ഡന് പറഞ്ഞു.
Read more
ഋഷഭ് പന്തിന്റെ കൂസലില്ലായ്മയും കളിയെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും തിരിച്ചറിഞ്ഞിട്ടുണ്ട്. അവസരംകിട്ടുമ്പോഴെല്ലാം എതിര് ബോളിംഗ് നിരയെ പന്ത് തച്ചുതകര്‍ക്കും. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇന്ത്യയും പാകിസ്ഥാനും നടത്തുക. യുഎഇയിലെ സാഹചര്യങ്ങളില്‍ നായകന്റെ മികവ് നിര്‍ണായകം. ചെറിയ പിഴവുപോലും മത്സരഗതി മാറ്റിമറിക്കുമെന്നും ഹെയ്ഡന് കൂട്ടിച്ചേര്‍ത്തു.