ഋഷഭ് പന്തിൻ്റെ ക്രിക്കറ്റിലേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. അതിനെ ‘ഗോഡ്സെൻ്റ്’ എന്ന് വിളിച്ചു. പന്ത് ആത്മവിശ്വാസത്തിലായിരുന്നുവെന്നും ടീമിൽ നിന്ന് പന്തിന് മേൽ സമ്മർദ്ദമൊന്നും ഉണ്ടായിരുന്നില്ലെന്നും അശ്വിൻ പരാമർശിച്ചു. ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് ശേഷമാണ് അശ്വിൻ പ്രതികരിച്ചത്.
പന്തിൻ്റെ സെഞ്ചുറിക്ക് പുറമെ അശ്വിനും ശുഭ്മാനും സെഞ്ചുറി നേടി. ഇത് കൂടാതെ വെറ്ററൻ ഓഫ് സ്പിന്നർ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ ഇന്ത്യ 280 റൺസിന് വിജയിച്ചു.
“ഋഷഭ് പന്തിൻ്റെ ഫോം ഒരിക്കലും ഒരു ചോദ്യമായിരുന്നില്ല. അദ്ദേഹം മൈതാനത്ത് തിരിച്ചെത്തിയ രീതി അത്ഭുതകരമാണ്. അവൻ ഒരുപക്ഷേ ദൈവം അയച്ചതായിരിക്കാം. അത് അവൻ്റെ വിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നു. ആദ്യ ഇന്നിംഗ്‌സിലും അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. പന്ത് തനിക്ക് യോജിച്ച വിധത്തിലാണ് റൺസ് നേടിയത്, ആർ അശ്വിൻ പറഞ്ഞു.
രണ്ട് വർഷത്തിന് ശേഷമാണ് ഋഷഭ് പന്ത് തൻ്റെ ആദ്യ ടെസ്റ്റ് കളിച്ചത്. ശുഭ്മാൻ ഗില്ലിനൊപ്പം പന്ത് രണ്ടാം ഇന്നിങ്സിൽ 167 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ചെപ്പോക്കിൽ രണ്ട് ഇന്നിംഗ്‌സുകളിലുമായി 39 ഉം 109 ഉം സ്‌കോർ ചെയ്തു. പന്തിൻ്റെ ബാറ്റിംഗ് സമീപനത്തെ ചുറ്റിപ്പറ്റിയുള്ള പ്രവചനാതീതത അശ്വിൻ എടുത്തുകാണിച്ചു.
“അവൻ തീർച്ചയായും രസിപ്പിക്കുന്നു. അവൻ എന്താണ് ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല. പന്ത് കൂടുതൽ മെച്ചപ്പെടും. അദ്ദേഹത്തിന് ഒരിക്കലും ആത്മവിശ്വാസക്കുറവുണ്ടായിരുന്നില്ല, ടീമിൻ്റെ പിന്തുണ എപ്പോഴും അവന് ഉണ്ടായിരുന്നു.” അശ്വിൻ വാക്കുകൾ അവസാനിപ്പിച്ചു.
Read more
അതേസമയം ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഈ മാസം 27 ന് ആരംഭിക്കും.