ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പൊതുവെ ശാന്തമായ പെരുമാറ്റത്തിനും മികച്ച തന്ത്രങ്ങൾ ആവനാഴിയിൽ ഉള്ളത്തിലൂടെയും പേരുകേട്ട ആളാണ്. അടുത്തിടെ, ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, രോഹിത് എങ്ങനെ വലിയ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നു എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. രോഹിതും മുൻ നായകന്മാരായ വിരാട് കോഹ്‌ലിയും എംഎസ് ധോണിയും തമ്മിലുള്ള വ്യത്യാസങ്ങൾ അശ്വിൻ എടുത്തുപറഞ്ഞു. മൂന്ന് ക്യാപ്റ്റൻമാരുടെയും കീഴിൽ കളിച്ചിട്ടുള്ളതിനാൽ, രോഹിത്തിൻ്റെ സൂക്ഷ്മമായ സമീപനമാണ് വേറിട്ടു നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന മത്സരങ്ങൾക്കോ പരമ്പരകൾക്കോ വേണ്ടിയുള്ള രോഹിതിൻ്റെ തയ്യാറെടുപ്പ് വിശദവും സമഗ്രവുമാണെന്ന് അശ്വിൻ വെളിപ്പെടുത്തി. “എന്തെങ്കിലും വലിയ മത്സരമോ പരമ്പരയോ വരാനുണ്ടെങ്കിൽ, രോഹിത് അനലിറ്റിക്‌സ് ടീമിനും പരിശീലകനുമൊപ്പമിരുന്ന് അതിനുള്ള തയ്യാറെടുപ്പിലാണ്.” അശ്വിൻ പറഞ്ഞു.
എതിരാളികളുടെ ദൗർബല്യങ്ങൾ മനസ്സിലാക്കുന്നതിൽ രോഹിത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ബൗളർമാർക്കും ബാറ്റ്‌സ്മാൻമാർക്കുമായി തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയും എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. രോഹിതിൻ്റെ തന്ത്രപരമായ കരുത്തിനെ പ്രശംസിച്ച അശ്വിൻ അദ്ദേഹത്തെ ധോണിയുമായും കോഹ്‌ലിയുമായും താരതമ്യം ചെയ്തു. മൂന്ന് താരങ്ങളെ തന്ത്രപരമായി മികച്ചതാണെങ്കിലും, ആസൂത്രണത്തിൽ രോഹിതിൻ്റെ സമർപ്പണം വേറിട്ടുനിൽക്കുന്നു എന്ന് പറയുകയും ചെയ്തു. “അവൻ (രോഹിത്) വളരെ സന്തുലിതനായി തുടരുന്നു, തന്ത്രപരമായി അവൻ ശക്തനാണ്. ധോണിയും വിരാടും തന്ത്രപരമായി ശക്തരായിരുന്നു, പക്ഷേ രോഹിത് തന്ത്രങ്ങളിൽ കൂടുതൽ മിടുക്കനാണ്,” അശ്വിൻ കൂട്ടിച്ചേർത്തു.
രോഹിത് ടീമിൽ ഒരു താരത്തെ തിരഞ്ഞെടുത്താൽ 100 % അവനെ പിന്തുണക്കും എന്ന് പറഞ്ഞ അശ്വിൻ വാക്കുകൾ അവസാനിപ്പിച്ചു.