അവൻ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്, മൂന്ന് ഫോര്മാറ്റിലും നോക്കിയാൽ ഏറ്റവും കിടിലൻ താരം; ഓസ്ട്രേലിയ പേടിക്കുന്നു എന്ന് ട്രാവിസ് ഹെഡ്

2024-25 ലെ ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് (ബിജിടി) മുന്നോടിയായി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ എയ്‌സ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ മത്സരത്തിൽ കളിക്കാത്ത സാഹചര്യത്തിൽ നവംബർ 22 ന് പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ബുംറ ടീമിനെ നയിക്കും.

ബുംറ തൻ്റെ മുൻ ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ 7 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റ് നേടിയിട്ടുണ്ട്, കൂടാതെ ഏതൊരു സാഹചര്യത്തിലും കളിക്കാനുള്ള കഴിവ് താരത്തിന്റെ കഴിവിനെയും സ്റ്റാർക്ക് പ്രശംസിച്ചു. “ജസ്പ്രീത് ബുംറയുടെ എക്സിക്യൂഷൻ അതിമനോഹരമാണ്. എല്ലാ ഫോർമാറ്റുകളിലും അവൻ മിടുക്ക് തെളിയിച്ചുകഴിഞ്ഞു” സ്റ്റാർക്ക് പറഞ്ഞു.

മറ്റൊരു ഓസ്‌ട്രേലിയൻ കളിക്കാരനായ ട്രാവിസ് ഹെഡും ബുംറയുടെ അസാധാരണ ബൗളിംഗ് കഴിവുകളെ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു ബൗളർ മാത്രമല്ല എന്നും മത്സരങ്ങൾ ഒറ്റയ്ക്ക് മാറ്റാൻ കഴിവുള്ള ആയുധമാണ് എന്നും ഹെഡ് വിശേഷിപ്പിച്ചു. “നിങ്ങൾ ഒരു പടി മുന്നിലാണെന്ന് തോന്നും. പക്ഷേ അവൻ അടുത്ത ലെവലിലാണ് . ഗെയിമിൻ്റെ ഏത് ഫോർമാറ്റും അവൻ അവിശ്വസനീയനാണ്. വലിയ നിമിഷങ്ങളിൽ നിങ്ങൾക്ക് വലിയ കളിക്കാരെ വേണം. അവൻ അവരുടെ ഏറ്റവും വലിയ കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. ”ഹെഡ് പറഞ്ഞു.

എന്തായാലും 22 ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ കോഹ്‌ലിയുടെ ബാറ്റിലാണ് ഇന്ത്യയുടെ പ്രതീക്ഷ അത്രയും.

Latest Stories

ജാർഖണ്ഡിൽ മികച്ച പോളിംഗ്; ഗ്രാമീണ മേഖലകളിലടക്കം ശക്തമായ തിരക്ക്, നേട്ടമാകുമെന്ന് എൻഡിഎയും ഇന്ത്യ സഖ്യവും

ഹാർദിക്കും തിലകിനും സഞ്ജുവിനും വമ്പൻ കുതിപ്പ്, ടി 20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം; ആരാധകർക്ക് സന്തോഷം

ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയിലായത് കൈക്കൂലി വാങ്ങുന്നതിനിടെ; വിജിലന്‍സ് പിടികൂടിയത് പ്രവാസിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍

ആ ക്ലൈമാക്‌സിനോട് എനിക്ക് എതിര്‍പ്പായിരുന്നു, ഇതും പറഞ്ഞ് പ്രിയദര്‍ശനുമായി വഴക്കുണ്ടായി: ജഗദീഷ്

ഗ്വാട്ടിമലയിലെ തോട്ടങ്ങള്‍ ഇലപ്പേനുകള്‍ കീഴടക്കി; ഏലംമൂടുകള്‍ പിഴുതുമാറ്റി മറ്റു വിളകള്‍ പരീക്ഷിക്കുന്നു; കോളടിച്ച് കേരളത്തിലെ കര്‍ഷകര്‍; സ്വപ്‌നവിലയായ 3500 മറികടക്കാന്‍ സുഗന്ധറാണി

റഷ്യയുടെ ആണവനയ മാറ്റം, പിന്നാലെ യൂറോപ്പില്‍ ആണവഭീതി! യുക്രെയ്ന്റെ തലസ്ഥാനത്തെ യുഎസ് എംബസി അടച്ചു; യുദ്ധത്തിന് തയ്യാറെടുക്കാൻ പൗരന്മാർക്ക് ലഘുലേഖകള്‍ നൽകി നാറ്റോ രാജ്യങ്ങൾ

എന്റെ പൊന്ന് കോഹ്‌ലി ഇങ്ങനെ ഹാർട്ട് അറ്റാക്ക് തരല്ലേ, എആർ റഹ്‍മാന് പിന്നാലെ ഞെട്ടിച്ച് നിഗൂഡ പോസ്റ്റുമായി സൂപ്പർതാരം; ആരാധകർക്ക് ഷോക്ക്

മോഹന്‍ലാല്‍ തിരിതെളിച്ചു, മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് ശ്രീലങ്കയില്‍ തുടക്കം

അധ്യാപികയെ ക്ലാസില്‍ കയറി കൊലപ്പെടുത്തിയ പ്രതി പിടിയില്‍; ക്രൂര കൃത്യം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്

ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; തൃശൂരിൽ പഴകിയ ഭക്ഷണത്തിന് 5 ഹോട്ടലുകൾക്ക് പിഴ, 21 ഹോട്ടലുകൾക്ക് നോട്ടീസ്