2024-25 ലെ ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് (ബിജിടി) മുന്നോടിയായി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ എയ്‌സ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ മത്സരത്തിൽ കളിക്കാത്ത സാഹചര്യത്തിൽ നവംബർ 22 ന് പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ബുംറ ടീമിനെ നയിക്കും.
ബുംറ തൻ്റെ മുൻ ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ 7 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റ് നേടിയിട്ടുണ്ട്, കൂടാതെ ഏതൊരു സാഹചര്യത്തിലും കളിക്കാനുള്ള കഴിവ് താരത്തിന്റെ കഴിവിനെയും സ്റ്റാർക്ക് പ്രശംസിച്ചു. “ജസ്പ്രീത് ബുംറയുടെ എക്സിക്യൂഷൻ അതിമനോഹരമാണ്. എല്ലാ ഫോർമാറ്റുകളിലും അവൻ മിടുക്ക് തെളിയിച്ചുകഴിഞ്ഞു” സ്റ്റാർക്ക് പറഞ്ഞു.
മറ്റൊരു ഓസ്‌ട്രേലിയൻ കളിക്കാരനായ ട്രാവിസ് ഹെഡും ബുംറയുടെ അസാധാരണ ബൗളിംഗ് കഴിവുകളെ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു ബൗളർ മാത്രമല്ല എന്നും മത്സരങ്ങൾ ഒറ്റയ്ക്ക് മാറ്റാൻ കഴിവുള്ള ആയുധമാണ് എന്നും ഹെഡ് വിശേഷിപ്പിച്ചു. “നിങ്ങൾ ഒരു പടി മുന്നിലാണെന്ന് തോന്നും. പക്ഷേ അവൻ അടുത്ത ലെവലിലാണ് . ഗെയിമിൻ്റെ ഏത് ഫോർമാറ്റും അവൻ അവിശ്വസനീയനാണ്. വലിയ നിമിഷങ്ങളിൽ നിങ്ങൾക്ക് വലിയ കളിക്കാരെ വേണം. അവൻ അവരുടെ ഏറ്റവും വലിയ കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. ”ഹെഡ് പറഞ്ഞു.
എന്തായാലും 22 ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ കോഹ്‌ലിയുടെ ബാറ്റിലാണ് ഇന്ത്യയുടെ പ്രതീക്ഷ അത്രയും.