അവൻ ഒട്ടും വിശുദ്ധൻ അല്ല, എനിക്ക് അറിയാം അദ്ദേഹത്തിന്റെ കള്ളത്തരം മുഴുവൻ: ഹർഭജൻ സിംഗ്

ഹർഭജൻ സിങ്ങും റിക്കി പോണ്ടിംഗും അവരുടെ പിണക്കവും വഴക്കുമൊക്കെ ഒഴിവാക്കി, ഇപ്പോൾ പരസ്പരം നല്ല ബന്ധം പങ്കിടുന്നു. എന്നിരുന്നാലും, 2007-08 ലെ ടീം ഇന്ത്യയുടെ വിവാദം നിറഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇരുവരും ശത്രുക്കളായിരുന്നു . ആൻഡ്രൂ സൈമണ്ട്‌സിനെതിരായ മങ്കി ഗേറ്റ് വിവാദത്തിൽ ഉൾപ്പെട്ട ഹർഭജൻ ശരിക്കും ആ പരമ്പരയിലെ വിവാദ നായകൻ ആയിരുന്നു. വിവാദത്തിന്റെ പേരിൽ ഹർഭജൻ ഒരു മത്സരത്തിൽ നിന്ന് വിലക്കാൻ വരെ തീരുമാനമായി.

എന്നിരുന്നാലും, ഇന്ത്യ ഇതിനെതിരെ പ്രതിഷേധിക്കുകയും വ്യാജ ആരോപണങ്ങളും ഉപരോധങ്ങളും തിരിച്ചെടുത്തില്ലെങ്കിൽ പര്യടനം പാതിവഴിയിൽ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഹർഭജന്റെ വിലക്ക് ഒഴിവാക്കി. അതേ പരമ്പരയിൽ, പോണ്ടിംഗ് അമ്പയർ സ്റ്റീവ് ബക്ക്നർ അടക്കമുള്ളവരുടെ കൂട്ടുപിടിച്ച് ഇന്ത്യക്കിട്ട് പണിതു എന്ന് വ്യക്തമായിരുന്നു. സൗരവ് ഗാംഗുലിയുടെയും ലക്ഷ്മൺ അടക്കമുള്ളവരുടെയും വിക്കറ്റ് അമ്പയർ വിധിച്ചത് പോണ്ടിങ്ങിനോട് അഭിപ്രായം ചോദിച്ചിട്ട് ആയിരുന്നു. അങ്ങനെ ആകെ വിവാദങ്ങൾ നിറഞ്ഞ ടെസ്റ്റ് പരമ്പരയിൽ 2 – 1 മാർജിനിൽ ഓസ്ട്രേലിയ ജയിച്ചു.

അടുത്തിടെ സമാപിച്ച അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിൻ്റെ മൂന്നാം ദിവസം പോണ്ടിങ്ങിൻ്റെ പ്രസ്താവനയും സംഭവവും ഹർഭജനെ കമന്ററി ബോക്സിൽ ഓർമ്മിപ്പിച്ചപ്പോൾ, അദ്ദേഹത്തിന് ശാന്തത നഷ്ടപ്പെട്ടു. അദ്ദേഹം പറഞ്ഞു- “ആരാ പോണ്ടിങ് ? അവൻ ഒരു വിശുദ്ധൻ ഒന്നും അല്ല. അന്ന് സിഡ്‌നി ടെസ്റ്റിൽ നിലത്ത് വീണ ക്യാച്ചുകൾ പോലും ഔട്ട് ആണെന്ന് വാദിച്ചവൻ ആണെന്ന് പറഞ്ഞവനാണ് അവൻ. അന്ന് അവൻ ചെയ്ത കള്ളത്തരം എനിക്ക് അറിയാം. ഇത് ഒരു മുൻകാല സംഭവമാണ്, പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ഇപ്പോഴും ദേഷ്യം വരുന്നു, ”ഹർഭജൻ സിംഗ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

Latest Stories

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി