ഹർഭജൻ സിങ്ങും റിക്കി പോണ്ടിംഗും അവരുടെ പിണക്കവും വഴക്കുമൊക്കെ ഒഴിവാക്കി, ഇപ്പോൾ പരസ്പരം നല്ല ബന്ധം പങ്കിടുന്നു. എന്നിരുന്നാലും, 2007-08 ലെ ടീം ഇന്ത്യയുടെ വിവാദം നിറഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇരുവരും ശത്രുക്കളായിരുന്നു . ആൻഡ്രൂ സൈമണ്ട്‌സിനെതിരായ മങ്കി ഗേറ്റ് വിവാദത്തിൽ ഉൾപ്പെട്ട ഹർഭജൻ ശരിക്കും ആ പരമ്പരയിലെ വിവാദ നായകൻ ആയിരുന്നു. വിവാദത്തിന്റെ പേരിൽ ഹർഭജൻ ഒരു മത്സരത്തിൽ നിന്ന് വിലക്കാൻ വരെ തീരുമാനമായി.
എന്നിരുന്നാലും, ഇന്ത്യ ഇതിനെതിരെ പ്രതിഷേധിക്കുകയും വ്യാജ ആരോപണങ്ങളും ഉപരോധങ്ങളും തിരിച്ചെടുത്തില്ലെങ്കിൽ പര്യടനം പാതിവഴിയിൽ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഹർഭജന്റെ വിലക്ക് ഒഴിവാക്കി. അതേ പരമ്പരയിൽ, പോണ്ടിംഗ് അമ്പയർ സ്റ്റീവ് ബക്ക്നർ അടക്കമുള്ളവരുടെ കൂട്ടുപിടിച്ച് ഇന്ത്യക്കിട്ട് പണിതു എന്ന് വ്യക്തമായിരുന്നു. സൗരവ് ഗാംഗുലിയുടെയും ലക്ഷ്മൺ അടക്കമുള്ളവരുടെയും വിക്കറ്റ് അമ്പയർ വിധിച്ചത് പോണ്ടിങ്ങിനോട് അഭിപ്രായം ചോദിച്ചിട്ട് ആയിരുന്നു. അങ്ങനെ ആകെ വിവാദങ്ങൾ നിറഞ്ഞ ടെസ്റ്റ് പരമ്പരയിൽ 2 – 1 മാർജിനിൽ ഓസ്ട്രേലിയ ജയിച്ചു.
Read more
അടുത്തിടെ സമാപിച്ച അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിൻ്റെ മൂന്നാം ദിവസം പോണ്ടിങ്ങിൻ്റെ പ്രസ്താവനയും സംഭവവും ഹർഭജനെ കമന്ററി ബോക്സിൽ ഓർമ്മിപ്പിച്ചപ്പോൾ, അദ്ദേഹത്തിന് ശാന്തത നഷ്ടപ്പെട്ടു. അദ്ദേഹം പറഞ്ഞു- “ആരാ പോണ്ടിങ് ? അവൻ ഒരു വിശുദ്ധൻ ഒന്നും അല്ല. അന്ന് സിഡ്‌നി ടെസ്റ്റിൽ നിലത്ത് വീണ ക്യാച്ചുകൾ പോലും ഔട്ട് ആണെന്ന് വാദിച്ചവൻ ആണെന്ന് പറഞ്ഞവനാണ് അവൻ. അന്ന് അവൻ ചെയ്ത കള്ളത്തരം എനിക്ക് അറിയാം. ഇത് ഒരു മുൻകാല സംഭവമാണ്, പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ഇപ്പോഴും ദേഷ്യം വരുന്നു, ”ഹർഭജൻ സിംഗ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.