IPL 2025: അയാൾ ഇന്ന് നിലവിൽ ഒരു താരമല്ല, വെറും ബ്രാൻഡ് ആയിട്ട് വന്നിട്ട് എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു; സൂപ്പർതാരത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ

അടുത്തിടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് (ആർ‌സി‌ബി) 50 റൺസിന് പരാജയപ്പെട്ടതിന് ശേഷം എം‌എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിന് (സി‌എസ്‌കെ) നൽകിയ സംഭാവനയെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ചോദ്യം ചെയ്തു. സി‌എസ്‌കെ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിട്ടും, തകർച്ചയിൽ പോയിട്ടും 9-ാം നമ്പറിൽ ബാറ്റ് ചെയ്യാൻ വന്നതിന് ധോണിയെ സഞ്ജയ് രൂക്ഷമായി വിമർശിച്ചു.

സീസണിൽ, 43-കാരനായ താരം 11 മത്സരങ്ങളിൽ നിന്ന് 73 പന്തുകൾ മാത്രം നേരിട്ടുകൊണ്ട് ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളിൽ മാത്രമാണ് ബാറ്റ് ചെയ്തത്. എന്നിരുന്നാലും, 161 റൺസുമായി ധോണി മികച്ച ബോൾ-സ്ട്രൈക്കിംഗ് ഫോം പ്രകടിപ്പിച്ചു. 2024 ഐ‌പി‌എല്ലിൽ 220-ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ ആണ് അയാളുടെ പ്രകടനം വന്നത്.

“നമുക്ക് ചരിത്രം നോക്കാം. ഈ വർഷവും കഴിഞ്ഞ വർഷവും പോലും നോക്കുകയാണെങ്കിൽ, ഒരു കളിക്കാരൻ എന്നതിലുപരി ഒരു ബ്രാൻഡ് എന്ന നിലയിലാണ് ധോണി കളിക്കുന്നത്. അവർ പ്ലെയിംഗ് ഇലവൻ തിരഞ്ഞെടുക്കുമ്പോൾ, എംഎസ് ഉള്ളതിനാൽ അവർ ഒരു അധിക ബാറ്റ്സ്മാനെ തിരഞ്ഞെടുക്കുന്നില്ല. എംഎസ് ധോണി അവർക്ക് ഒരു ബോണസാണ്. അദ്ദേഹത്തിന് വ്യത്യസ്തമായ റോൾ ചെയ്യാനാകും ”

വിക്കറ്റുകൾക്ക് പിന്നിൽ ധോണി എപ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സിഎസ്‌കെയുടെ ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യകുമാർ യാദവിന്റെയും ഫിൽ സാൾട്ടിന്റെയും യഥാക്രമം രണ്ട് മികച്ച സ്റ്റമ്പിംഗുകൾ നടത്തി.