എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും രോഹിതിന്റെ വിശ്വസ്തൻ അവൻ തന്നെ; ഡിവില്ലിയേഴ്‌സിന്റെ വാക്കുകളിൽ ആവേശം കൊണ്ട് ക്രിക്കറ്റ് പ്രേമികൾ

2024 ഐസിസി ടി20 ലോകകപ്പില്‍ കരുത്തരായ സൗത്ത് ആഫ്രിക്കയെ ഫൈനലിൽ ഏഴ് റൺസിന്‌ തോല്പിച്ച് ഇന്ത്യ ലോകകപ്പ് ജേതാക്കളായി. രോഹിത് ശർമയുടെ കീഴിൽ ഇറങ്ങിയ ടീം ഒരു മത്സരം പോലും തോൽക്കാതെയാണ് കപ്പിൽ മുത്തമിട്ടത്. അവസാന ഓവർ എറിഞ്ഞ വൈസ് ക്യാപ്റ്റൻ ഹാർദിക്‌ പാണ്ടിയ ആണ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചത്. അപകടകാരിയായ ഹെൻറിച്ച് ക്ലസ്സെന്റെയും, ഡേവിഡ് മില്ലേറിന്റെയും വിക്കറ്റുകൾ നേടി കളി അനുകൂലമാക്കിയത് അദ്ദേഹത്തിന്റെ ബോളിങ് മികവ് ഒന്ന് കൊണ്ട് മാത്രമാണ്. ഒരുപാട് താരങ്ങളാണ് അദ്ദേഹത്തിനെ പ്രശംസിച്ച് കൊണ്ട് മുൻപോട്ട് വരുന്നത്.

എബി ഡിവില്ലിയേഴ്സ് പറയുന്നത് ഇങ്ങനെ:

” കുറിച്ച നാൾ മുൻപ് വരെ ഐപിഎല്ലിൽ ആരാധകരുടെ കളിയാക്കലുകളും കൂവലുകളും കേട്ടിരുന്ന താരം ആയിരുന്നു അദ്ദേഹം. മാനസികമായി ഒരുപാട് തളർന്നു. ഗുജറാത്തിൽ നിന്നും മുബൈയിലേക്ക് വന്നപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കുകയും ചെയ്യ്തിരുന്നു. തുടർന്ന് രോഹിതും പാണ്ട്യയും തമ്മിൽ ചേർച്ച കുറവുകൾ ഉള്ളതായി റിപ്പോർട്ടും ചെയ്യപ്പെട്ടു.

എന്നാൽ ഫൈനലിലെ അവസാന ഓവർ എറിയാൻ രോഹിത് തന്റെ വിശ്വസ്തനായ ഹർദിക്കിനെ തന്നെ ഏല്പിച്ചു. എല്ലാവർക്കും അഭിമാനമാകാൻ അദ്ദേഹത്തിന് സാധിച്ചു. എല്ലാ മുംബൈ ആരാധകരോടും ഞാൻ പറയുന്നു ഭാവിയിൽ അവൻ നിങ്ങളുടെ എല്ലാം മനസ്സിൽ കയറും”

അടുത്ത ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ ആർപ്പു വിളിക്കാൻ കിട്ടാൻ പോകുന്ന താരം ഹാർദിക്‌ പാണ്ടിയ
ഇനി ഇന്ത്യയുടെ അടുത്ത ടി 20 ക്യാപ്റ്റനായി ഹർദിക്കിനെ നിയമിക്കാനാണ് ബിസിസിഐയുടെ തീരുമാനം. വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർ വിരമിച്ചതോടെ ടീമിൽ അവരുടെ പകരക്കാരെ കണ്ടെത്തുക ആണ് ബിസിസിഐയുടെ അടുത്ത ലക്ഷ്യം. അടുത്ത 2026 ടി 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത് ഹാർദിക്‌ ആയിരിക്കും എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

Latest Stories

സഞ്ജുവിനൊരു പ്രശ്നമുണ്ട്, അതുകൊണ്ടാണ് ടീമിൽ അവസരം കിട്ടാത്തത്; മലയാളി താരത്തെ കുറ്റപ്പെടുത്തി ആകാശ് ചോപ്ര

'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

ഐപിഎല്‍ 2025: 'അതിന് 0.01 ശതമാനം മാത്രം സാധ്യത, സംഭവിച്ചാല്‍ ചരിത്രമാകും'; നിരീക്ഷണവുമായി ഡിവില്ലിയേഴ്സ്

ഇസ്രയേല്‍ ആക്രമണം ഭയന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും; വിമാനത്തില്‍ പേജര്‍, വാക്കിടോക്കികള്‍ നിരോധിച്ചു; ഉത്തരവ് ലംഘിച്ചാല്‍ പിടിച്ചെടുക്കും

എംടിയുടെ വീട്ടിലെ മോഷണം; പാചകക്കാരിയും ബന്ധുവും കസ്റ്റഡിയിൽ, പൊലീസ് ചോദ്യം ചെയ്യുന്നു

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ അട്ട; വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഭീഷണിയെന്ന് പരാതി

ലിവർപൂൾ താരം അലിസൺ ബക്കർ ഹാംസ്ട്രിംഗ് പരിക്ക് ബാധിച്ച് ആഴ്ച്ചകളോളം പുറത്തായിയിരിക്കുമെന്ന് കോച്ച് ആർനെ സ്ലോട്ട്

സഞ്ജു സാംസൺ ആ സ്ഥാനത്ത് ആയിരിക്കും ഇറങ്ങുക, ആദ്യ ടി 20 ക്ക് മുമ്പ് പ്രഖ്യാപനവുമായി സൂര്യനുമാർ യാദവ്

ഗാസയില്‍ മോസ്‌കിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു

ദേശീയ അവാര്‍ഡ് വാങ്ങാന്‍ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം; പിന്നാലെ ട്വിസ്റ്റ്, ജാനി മാസ്റ്ററുടെ പുരസ്‌കാരം റദ്ദാക്കി അവാര്‍ഡ് സെല്‍