2024 ഐസിസി ടി20 ലോകകപ്പില് കരുത്തരായ സൗത്ത് ആഫ്രിക്കയെ ഫൈനലിൽ ഏഴ് റൺസിന് തോല്പിച്ച് ഇന്ത്യ ലോകകപ്പ് ജേതാക്കളായി. രോഹിത് ശർമയുടെ കീഴിൽ ഇറങ്ങിയ ടീം ഒരു മത്സരം പോലും തോൽക്കാതെയാണ് കപ്പിൽ മുത്തമിട്ടത്. അവസാന ഓവർ എറിഞ്ഞ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ടിയ ആണ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചത്. അപകടകാരിയായ ഹെൻറിച്ച് ക്ലസ്സെന്റെയും, ഡേവിഡ് മില്ലേറിന്റെയും വിക്കറ്റുകൾ നേടി കളി അനുകൂലമാക്കിയത് അദ്ദേഹത്തിന്റെ ബോളിങ് മികവ് ഒന്ന് കൊണ്ട് മാത്രമാണ്. ഒരുപാട് താരങ്ങളാണ് അദ്ദേഹത്തിനെ പ്രശംസിച്ച് കൊണ്ട് മുൻപോട്ട് വരുന്നത്.
എബി ഡിവില്ലിയേഴ്സ് പറയുന്നത് ഇങ്ങനെ:
” കുറിച്ച നാൾ മുൻപ് വരെ ഐപിഎല്ലിൽ ആരാധകരുടെ കളിയാക്കലുകളും കൂവലുകളും കേട്ടിരുന്ന താരം ആയിരുന്നു അദ്ദേഹം. മാനസികമായി ഒരുപാട് തളർന്നു. ഗുജറാത്തിൽ നിന്നും മുബൈയിലേക്ക് വന്നപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കുകയും ചെയ്യ്തിരുന്നു. തുടർന്ന് രോഹിതും പാണ്ട്യയും തമ്മിൽ ചേർച്ച കുറവുകൾ ഉള്ളതായി റിപ്പോർട്ടും ചെയ്യപ്പെട്ടു.
എന്നാൽ ഫൈനലിലെ അവസാന ഓവർ എറിയാൻ രോഹിത് തന്റെ വിശ്വസ്തനായ ഹർദിക്കിനെ തന്നെ ഏല്പിച്ചു. എല്ലാവർക്കും അഭിമാനമാകാൻ അദ്ദേഹത്തിന് സാധിച്ചു. എല്ലാ മുംബൈ ആരാധകരോടും ഞാൻ പറയുന്നു ഭാവിയിൽ അവൻ നിങ്ങളുടെ എല്ലാം മനസ്സിൽ കയറും”
Read more
അടുത്ത ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ ആർപ്പു വിളിക്കാൻ കിട്ടാൻ പോകുന്ന താരം ഹാർദിക് പാണ്ടിയ
ഇനി ഇന്ത്യയുടെ അടുത്ത ടി 20 ക്യാപ്റ്റനായി ഹർദിക്കിനെ നിയമിക്കാനാണ് ബിസിസിഐയുടെ തീരുമാനം. വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർ വിരമിച്ചതോടെ ടീമിൽ അവരുടെ പകരക്കാരെ കണ്ടെത്തുക ആണ് ബിസിസിഐയുടെ അടുത്ത ലക്ഷ്യം. അടുത്ത 2026 ടി 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത് ഹാർദിക് ആയിരിക്കും എന്നാണ് പുറത്തു വരുന്ന വാർത്തകൾ.