ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കാൻ സാധ്യതയുണ്ടെന്ന് റിക്കി പോണ്ടിംഗ്. അടുത്തിടെ 12,000 റൺസ് പിന്നിട്ട റൂട്ട്, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഴാമത്തെ താരവുമായി മാറുകയും ചെയ്തിരുന്നു. പോണ്ടിംഗിൻ്റെ 13,378 റൺസ് മറികടക്കാൻ റൂട്ടിന് 1,351 റൺസ് വേണം. സച്ചിൻ്റെ 15,921 എന്ന റെക്കോർഡിൽ നിന്ന് 4,000 റൺസ് അകലെയാണ് അദ്ദേഹം. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടാനിരിക്കെ, ഈ വിടവ് കുറയ്ക്കാൻ റൂട്ടിന് അവസരമുണ്ട്.
“അദ്ദേഹത്തിന് സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കാൻ കഴിയും,” ഐസിസി റിവ്യൂവിൻ്റെ ഏറ്റവും പുതിയ എപ്പിസോഡിൽ പോണ്ടിംഗ് പറഞ്ഞു. “അദ്ദേഹത്തിന് 33 വയസ്സുണ്ട്, ഇംഗ്ലണ്ട് എത്ര ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇംഗ്ലണ്ട് 10 മുതൽ 14 വരെ ടെസ്റ്റുകൾ കളിക്കുകയും വർഷത്തിൽ 800 മുതൽ 1000 വരെ റൺസ് നേടുകയും ചെയ്താൽ, മൂന്നോ നാലോ വർഷത്തിനുള്ളിൽ അദ്ദേഹത്തിന് ആ നേട്ടത്തിൽ ഏത്തം. അവൻ്റെ ഈ ഫോം തുടർന്നാൽ, ലോക റെക്കോർഡ് മറികടക്കാനുള്ള എല്ലാ അവസരങ്ങളും അവനുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ നോട്ടിംഗ്ഹാമിൽ വെസ്റ്റ് ഇൻഡീസിനെതിരെ റൂട്ട് തൻ്റെ 32-ാം ടെസ്റ്റ് സെഞ്ച്വറി നേടി.
“കഴിഞ്ഞ രണ്ട് വർഷമായി അവൻ വളരെയധികം മെച്ചപ്പെട്ടു. 30-കളുടെ തുടക്കത്തിൽ ജോ റൂട്ട് തൻ്റെ പ്രതാപത്തിലെത്തി. ചെറിയ റൺസ് വലിയ റൺസാക്കാനുള്ള കഴിവ് അവയുണ്ട്. നാലോ അഞ്ചോ വർഷം മുമ്പ്, അദ്ദേഹം അർദ്ധ സെഞ്ച്വറികൾ മാത്രം നേടുകയും മൂന്നക്ക മാർക്ക് തൊടാൻ പാടുപെടുകയും ചെയ്തു. ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹം തൻ്റെ അൻപതുകൾ സെഞ്ചുറികളാക്കി മാറ്റുകയാണ്. അത് അവനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വഴിത്തിരിവാണ്. ” മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു.