ശരീരഭാരത്തിന്റെ പേരിൽ അവനോട് കാണിക്കുന്നത് അവഗണന തന്നെ, അയാളേക്കാൾ ശരീരഭാരം ഉള്ളവർ എത്രയോ ആളുകൾ ഉണ്ട്; ഇന്ത്യൻ മാനേജ്‌മെന്റിന് എതിരെ വെങ്കിടേഷ് പ്രസാദ്

അടുത്ത മാസം നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് സർഫറാസ് ഖാൻ എങ്ങനെ പുറത്തായി എന്നും എന്തുകൊണ്ടാണ് അയാളെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയതെന്നും വെന്കികദേശ് പ്രസാദ് ചോദിക്കുന്നു

ഇന്ത്യൻ ടീമിൽ ഇടം നേടാനാകാതെ ദിവസങ്ങൾക്ക് ശേഷം, ഇന്നലെ നടന്ന രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ മുംബൈ ബാറ്റർ സെഞ്ചുറി നേടി തന്നെ ടീമിലെടുക്കാതെ ഒഴിവാക്കിയവർക്ക് എതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

2020 മുതൽ, ഒരു ട്രിപ്പിൾ, രണ്ട് ഡബിൾ സെഞ്ച്വറികൾ ഉൾപ്പെടെ 12 സെഞ്ചുറികൾ സർഫറാസ് അടിച്ചുകൂട്ടിയിട്ടുണ്ട്, എന്നിരുന്നാലും ഇത്ര മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തിന് അവസരം കിട്ടുന്നില്ല എന്നത് നിരാശ സമ്മാനിക്കുന്ന കാര്യം തന്നെയാണ്,.

അതേസമയം, ഏറ്റവും പുതിയ ടെസ്റ്റ് ടീമിൽ നിന്ന് 25 കാരനെ ഒഴിവാക്കിയതിനെ ‘ആഭ്യന്തര ക്രിക്കറ്റിനോടുള്ള ദുരുപയോഗം’ എന്ന് പ്രസാദ് വിശേഷിപ്പിച്ചു.

“3 ബ്ലോക്ക്ബസ്റ്റർ ആഭ്യന്തര സീസണുകൾ ഉണ്ടായിട്ടും അദ്ദേഹത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്തത് സർഫറാസ് ഖാനോട് അന്യായമാണെന്ന് മാത്രമല്ല, ഇത് ആഭ്യന്തര ക്രിക്കറ്റിനോടുള്ള ദുരുപയോഗമാണ്, ഈ പ്ലാറ്റ്‌ഫോം കാര്യമാക്കാത്തത് പോലെ,” പ്രസാദ് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ എഴുതി.

“അക്റവാൻ നല്ല ഫിറ്റ് ആണ്. ശരീരഭാരം കണക്കിലെടുത്താൽ, അദ്ദേഹത്തെ കിലോ കൂടുതൽ ഉള്ളവർ ഉണ്ട്” പ്രസാദ് പറഞ്ഞു നിർത്തി.

ശരീഭാരത്തിന്റെ പേരിലാണ് താരത്തെ ടീമിൽ എടുക്കാത്തത് എന്നാ തരത്തിൽ ആക്ഷേപം ഉണ്ടായിരുന്നു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ