അടുത്ത മാസം നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് സർഫറാസ് ഖാൻ എങ്ങനെ പുറത്തായി എന്നും എന്തുകൊണ്ടാണ് അയാളെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയതെന്നും വെന്കികദേശ് പ്രസാദ് ചോദിക്കുന്നു
ഇന്ത്യൻ ടീമിൽ ഇടം നേടാനാകാതെ ദിവസങ്ങൾക്ക് ശേഷം, ഇന്നലെ നടന്ന രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ മുംബൈ ബാറ്റർ സെഞ്ചുറി നേടി തന്നെ ടീമിലെടുക്കാതെ ഒഴിവാക്കിയവർക്ക് എതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
2020 മുതൽ, ഒരു ട്രിപ്പിൾ, രണ്ട് ഡബിൾ സെഞ്ച്വറികൾ ഉൾപ്പെടെ 12 സെഞ്ചുറികൾ സർഫറാസ് അടിച്ചുകൂട്ടിയിട്ടുണ്ട്, എന്നിരുന്നാലും ഇത്ര മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തിന് അവസരം കിട്ടുന്നില്ല എന്നത് നിരാശ സമ്മാനിക്കുന്ന കാര്യം തന്നെയാണ്,.
അതേസമയം, ഏറ്റവും പുതിയ ടെസ്റ്റ് ടീമിൽ നിന്ന് 25 കാരനെ ഒഴിവാക്കിയതിനെ ‘ആഭ്യന്തര ക്രിക്കറ്റിനോടുള്ള ദുരുപയോഗം’ എന്ന് പ്രസാദ് വിശേഷിപ്പിച്ചു.
“3 ബ്ലോക്ക്ബസ്റ്റർ ആഭ്യന്തര സീസണുകൾ ഉണ്ടായിട്ടും അദ്ദേഹത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്തത് സർഫറാസ് ഖാനോട് അന്യായമാണെന്ന് മാത്രമല്ല, ഇത് ആഭ്യന്തര ക്രിക്കറ്റിനോടുള്ള ദുരുപയോഗമാണ്, ഈ പ്ലാറ്റ്ഫോം കാര്യമാക്കാത്തത് പോലെ,” പ്രസാദ് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ എഴുതി.
“അക്റവാൻ നല്ല ഫിറ്റ് ആണ്. ശരീരഭാരം കണക്കിലെടുത്താൽ, അദ്ദേഹത്തെ കിലോ കൂടുതൽ ഉള്ളവർ ഉണ്ട്” പ്രസാദ് പറഞ്ഞു നിർത്തി.
Read more
ശരീഭാരത്തിന്റെ പേരിലാണ് താരത്തെ ടീമിൽ എടുക്കാത്തത് എന്നാ തരത്തിൽ ആക്ഷേപം ഉണ്ടായിരുന്നു.