ഇവനാണോ അടുത്ത യുവരാജ് എന്ന് ചോദിച്ച് അന്ന് കളിയാക്കി, ഇന്ന് പയ്യനിൽ ഇന്ത്യ കാണുന്നത് പവർ ഹിറ്ററെ; ഇത് ശിവം ദുബൈയുടെ കാലം

ശിവം ദുബൈ – ഈ പയ്യനെ ഒന്ന് നോക്കി വെക്കുക ഇന്ത്യൻ ആരാധകരെ, ഇവൻ ചിലപ്പോൾ നാളത്തെ സൂപ്പർതാരമായേക്കാം. ഇവനെ ഒകെ ആരെങ്കിലും ടീമിൽ എടുക്കുമോ എന്ന് ചോദിച്ച് ചെന്നൈയെ അന്ന് ആരാധകർ കളിയാക്കിയെങ്കിൽ പിന്നെ ചെന്നൈയിൽ എത്തിയ ശേഷം നടന്നത് ചരിത്രമായിരുന്നു. വന്ന ആദ്യ സീസാനിൽ ചെന്നൈ ജേതാക്കൾ ആകുമ്പോൾ അതിൽ പ്രധാന പങ്ക് വഹിച്ചത് താരം ആയിരുന്നു.

എന്താണ് ഈ താരത്തിനുള്ള പ്രത്യേകത? എന്തുകൊണ്ട് ഈ ഇടംകൈയൻ താരത്തിൽ പ്രതീക്ഷ വെക്കണം നമ്മൾ? ഒരു യുവരാജ് ലൈക് താരത്തിനെ നമുക്ക് ഒരു ഘട്ടത്തിലും പിന്നെ കിട്ടിയിരുന്നില്ല ധാരാളം മികച്ച ഇടംകൈ ബാറ്ററുമാർ ഉള്ളപോലും യുവരാജിനെ പോലെ പേടിയില്ലാതെ സ്പിന്നിനെയും പേസിനെയും നേരിടുന്ന താരങ്ങൾ കുറവായിരുന്നു ഉള്ളത് പറഞ്ഞാൽ. ഒന്നെങ്കിൽ പേസിനെ ഭയമില്ലാതെ നേരിടും, അല്ലെങ്കിൽ തരക്കേടില്ലാതെ സ്പിൻ കളിക്കും എന്നതിൽ കവിഞ്ഞ് നമുക്ക് ഒരു കംപ്ലീറ്റ് പാക്കേജ് താരത്തെ കിട്ടിയിരുന്നില്ല.

ശിവം ദുബൈക്ക് അതിനുള്ള കഴിവുണ്ട് . അയാൾക്ക് ഭയമിലല്ലാതെ കളിക്കാൻ കഴിയുന്ന ഒരു ബാറ്റിംഗ് ശൈലിയുണ്ടെന്ന് പറയാം. എതിരെ വരുന്ന ബോളർ ആരാണ് എന്ന് നോക്കാതെ അടിച്ചുതകർക്കാനുള്ള കഴിവാണ് അയാളുടെ ആയുധം. ഈ സീസണിൽ മികച്ച് പ്രകടനം നടത്തിയാൽ അയാളെ ലോകകപ്പ് ടീമിലേക്ക് വരെ പരിഗണിച്ചേക്കും. വെസ്റ്റ് ഇൻഡീസ് – അമേരിക്ക തുടങ്ങിയ ട്രാക്കുകളിൽ ഒരുപക്ഷെ ഈ ഭയമില്ലാതെ ബാറ്റിംഗ് രീതി അയാളെ സഹായിച്ചേക്കാം. ഇന്ന് മുംബൈക്ക് എതിരെ അയാൾ നേടിയ തകർപ്പൻ അർദ്ധ സെഞ്ച്വറി ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ശരിക്കും പോസിറ്റീവ് സൂചനയാണ്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. തുടക്കത്തിൽ റൺ കണ്ടെത്താൻ വിഷമിച്ച ചെന്നൈയെ രക്ഷിച്ചത് ശിവം ദുബൈയും നായകൻ ഋതുരാജും തമ്മിലുള്ള കൂട്ടുകെട്ട് ആയിരുന്നു. കലക്കൻ ഇന്നിംഗ്സ് കളിച്ച രണ്ട് താരങ്ങളും ചെന്നൈ സ്കോർ ഉയർത്തി. ഋതുരാജ് 69 റൺ എടുത്ത് പുറത്തായപ്പോൾ ദുബൈ 66 എടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറിൽ ബാറ്റിങ്ങിന് ഇറങ്ങിയ ധോണി 4 പന്തിൽ 20 റൺസ് എടുത്തു ചെന്നൈ സ്കോർ 206 ൽ എത്തിച്ചു.