ഞാൻ ഒന്നും ചെയ്യാതെ തന്നെ അവൻ എന്നെ എന്തൊക്കെയോ പറഞ്ഞു, അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തോട് കട്ട കലിപ്പായി; സൂപ്പർ താരത്തെക്കുറിച്ച് യുവരാജ് സിങ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് അടുത്തിടെ ഡർബനിൽ നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിനിടെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിൻ്റോഫുമായുള്ള സ്ലെഡ്ജിംഗ് സംഭവം അനുസ്മരിച്ചു. 17-ാം ഓവറിൽ 155/3 എന്ന നിലയിൽ നിൽക്കുമ്പോൾ ഇന്ത്യയ്‌ക്കൊപ്പം ബാറ്റിങ്ങിന് ഇറങ്ങിയ യുവരാജ് 12 പന്തിൽ അർദ്ധ സെഞ്ച്വറി നേടി.

18-ാം ഓവറിൽ ഫ്ലിന്റോഫിനെതിരെഞാൻ ഒന്നും ചെയ്യാതെ തന്നെ അവൻ എന്നെ എന്തൊക്കെയോ പറഞ്ഞു, അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തോട് കട്ട കലിപ്പായി; സൂപ്പർ താരത്തെക്കുറിച്ച് യുവരാജ് സിങ് തുടർച്ചയായ ബൗണ്ടറികൾ നേടി യുവരാജ് ആധിപത്യം സ്ഥാപിച്ചു. ക്ലബ് പ്രേരി ഫയർ യൂട്യൂബ് പോഡ്‌കാസ്റ്റിൽ ഇതേ കാര്യം അനുസ്മരിച്ചുകൊണ്ട് യുവരാജ് പറഞ്ഞു

“ഫ്രെഡി (ഫ്ലിൻറോഫ്) രണ്ട് നല്ല പന്തുകൾ എറിഞ്ഞു – ഒരു ലെങ്ത് ബോൾ എൻ്റെ ബാറ്റിൻ്റെ മധ്യത്തിൽ പതിക്കാതെ ഒരു ബൗണ്ടറിയിലേക്ക് പോയി, പിന്നീട് അദ്ദേഹം ഒരു യോർക്കർ എറിഞ്ഞു. അതും ഞാൻ ബൗണ്ടറിയിലേക്ക് അടിച്ചു. ഓവറിലെ അവസാന പന്തിൽ ഞാൻ സിംഗിൾ നേടി നിന്നപ്പോൾ – മോശം ഷോട്ടുകൾ എന്ന് പറഞ്ഞ് എന്നെ എന്തോ പറഞ്ഞു. അവൻ എന്റെ പുറകെ നടന്ന് ഉപദ്രവിക്കുക ആയിരുന്നു ”

യുവരാജ് തുടർന്നു:

” ഞാൻ ഫ്ലിന്റോഫിനെതിരെ നേടിയ ഒരു സിക്സ് എനിക്ക് ബ്രോഡിനെതിരെ നേടിയ 6 സിക്‌സിനേക്കാൾ ഇഷ്ടപെട്ടത് ആയിരുന്നു. കാരണം ഞാൻ അങ്ങോട്ട് ഒന്നും ചെയ്യാതെ ഇങ്ങോട്ട് വന്ന് എന്നെ ഉപദ്രവിക്കുക ആയിരുന്നു അവൻ. അമ്പയർ ഇടപെട്ടിലായിരുന്നു എങ്കിൽ അതൊരു വലിയ വഴക്ക് ആകുമായിരുന്നു.”

6 സിക്സ് അടിച്ച് ഹീറോ ആകുന്നതിന് മുമ്പ് ഒരു ഏകദിന മത്സരത്തിൽ തനിക്ക് എതിരെ 5 സിക്സ് അടിച്ച ദിമിത്രി മസ്‌കരനാസ് സാക്ഷിയായി നിൽക്കുമ്പോൾ ആണ് താൻ ബ്രോഡിനെ അടിച്ചുപറത്തിയത് എന്നും യുവി ഓർത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ