'ഞാന്‍ തയ്യാറാവുന്നതിന് മുമ്പ് അവന്‍ പന്ത് എറിയാന്‍ ശ്രമിക്കുന്നു'; ഇന്ത്യന്‍ താരത്തിനെതിരെ ലബുഷെയ്ന്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തിന് മുന്നോടിയായി രവിചന്ദ്രന്‍ അശ്വിനെതിരെ തുറന്നടിച്ച് മാര്‍നസ് ലബുഷെയ്ന്‍. തനിക്ക് മേല്‍ ആധിപത്യം നേടാന്‍ അശ്വിന്‍ ബോളിംഗ് റണ്ണില്‍ മാറ്റം വരുത്തിയെന്നും താന്‍ തയ്യാറാകും മുമ്പ് പന്ത് എറിയാന്‍ അശ്വിന്‍ ശ്രമിച്ചെന്നും ലബുഷെയ്ന്‍ കുറ്റപ്പെടുത്തി.

ഇത് ചെസ്സ് ഗെയിം ആണ്. അവന്‍ പന്തെറിയുന്നതിന്റെ താളത്തില്‍ നിന്ന് നമ്മളെ പുറത്താക്കാന്‍ ശ്രമിക്കുക്കുകയാണ്. ഇതൊരു മത്സരമാണെന്നിരിക്കെ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അവന്‍ വളരെ മിടുക്കനാണ്, ചെറിയ കാര്യങ്ങളില്‍ പോലും അവന്‍ വളരെ ശ്രദ്ധാലുവാണ് ലബുഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Labuschagne tinkers game to combat Ashwin, India | cricket.com.au

രവിചന്ദ്രന്‍ അശ്വിനുമായുള്ള മത്സരം താന്‍ ആസ്വദിക്കുന്നതായി ഓസ്ട്രേലിയന്‍ ബാറ്റര്‍ വെളിപ്പെടുത്തി. മികച്ച ക്രിക്കറ്റെന്നും മികച്ച തിയറ്ററെന്നും വിശേഷിപ്പിച്ച ലബുഷെയ്ന്‍, ഒരു ക്രിക്കറ്റ് മൈതാനത്ത് അശ്വിന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും അതിനാലാണ് തന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയെന്നും പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവലസാനത്തെയും ടെസ്റ്റ് മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 9 ന് ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ. എന്നാല്‍ ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ