ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തിന് മുന്നോടിയായി രവിചന്ദ്രന്‍ അശ്വിനെതിരെ തുറന്നടിച്ച് മാര്‍നസ് ലബുഷെയ്ന്‍. തനിക്ക് മേല്‍ ആധിപത്യം നേടാന്‍ അശ്വിന്‍ ബോളിംഗ് റണ്ണില്‍ മാറ്റം വരുത്തിയെന്നും താന്‍ തയ്യാറാകും മുമ്പ് പന്ത് എറിയാന്‍ അശ്വിന്‍ ശ്രമിച്ചെന്നും ലബുഷെയ്ന്‍ കുറ്റപ്പെടുത്തി.
ഇത് ചെസ്സ് ഗെയിം ആണ്. അവന്‍ പന്തെറിയുന്നതിന്റെ താളത്തില്‍ നിന്ന് നമ്മളെ പുറത്താക്കാന്‍ ശ്രമിക്കുക്കുകയാണ്. ഇതൊരു മത്സരമാണെന്നിരിക്കെ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അവന്‍ വളരെ മിടുക്കനാണ്, ചെറിയ കാര്യങ്ങളില്‍ പോലും അവന്‍ വളരെ ശ്രദ്ധാലുവാണ് ലബുഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
രവിചന്ദ്രന്‍ അശ്വിനുമായുള്ള മത്സരം താന്‍ ആസ്വദിക്കുന്നതായി ഓസ്ട്രേലിയന്‍ ബാറ്റര്‍ വെളിപ്പെടുത്തി. മികച്ച ക്രിക്കറ്റെന്നും മികച്ച തിയറ്ററെന്നും വിശേഷിപ്പിച്ച ലബുഷെയ്ന്‍, ഒരു ക്രിക്കറ്റ് മൈതാനത്ത് അശ്വിന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും അതിനാലാണ് തന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയെന്നും പറഞ്ഞു.
Read more
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവലസാനത്തെയും ടെസ്റ്റ് മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 9 ന് ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ. എന്നാല്‍ ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നത്.