ജീവിച്ചിരിക്കുമ്പോൾ തന്നെ മരണവാർത്ത കേൾക്കേണ്ട അവസ്ഥ വിഷമിപ്പിക്കുന്നു, ആര് പ്രചരിപ്പിച്ച വാർത്ത ആണെങ്കിലും മാപ്പ് പറയണം: ഹീത്ത് സ്ട്രീക്ക്

സിംബാബ്വെ ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള തന്റെ സ്വന്തം വെളിപ്പെടുത്തൽ തിരുത്തി അദ്ദേഹത്തിന്റെ സഹതാരം ഹെന്റി ഒലോംഗ രംഗത്ത് എത്തിയിരുന്നു. ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും ഒലോംഗ കുറച്ചുമസമായം മുമ്പ് അവകാശപ്പെട്ടു. നേരത്തെ സ്ട്രീക്ക് മരിച്ചുവെന്ന് പറഞ്ഞ് ഒലോംഗ തന്നെ ട്വീറ്റ് ചെയ്തിരുന്നു.

അർബുദ ബാധിതനായി ചികിത്സയിലിരിക്കെ താരം അന്തരിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്നു ഹീത്ത് സ്ട്രീക്ക്. രാവിലെ ആയിരുന്നു ഹീത്ത് സ്ട്രീക് മരിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വന്നത്. അപ്പോൾ മുതൽ താരത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ആളുകൾ വന്നിരിക്കുന്നു.

ഹീത്ത് സ്ട്രീക്ക് വാർത്തയോട് പ്രതികരിച്ചത് ഇങ്ങനെ: “ഇതൊരു കിംവദന്തിയും നുണയുമാണ് – ഞാൻ ജീവിച്ചിരിപ്പുണ്ട്, സുഖമായിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ മരണവാർത്ത പ്രചരിക്കുന്നത് എന്തൊരു മോശം അവസ്ഥയാണ്. ഉറവിടം ആരായാലും ക്ഷമാപണം നടത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു, വാർത്ത എന്നെ വേദനിപ്പിച്ചു”.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‌വെയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയതിന്റെ റെക്കോർഡ് സ്ട്രീക്കിന്റെ പേരിലാണ്.

Latest Stories

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി