BGT 2024: അവന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, എന്തോ വലിയ സംഭവം ആണെന്ന ഭാവം ആണ് അദ്ദേഹത്തിന്; ഇന്ത്യൻ താരത്തിനെതിരെ സുനിൽ ഗവാസ്‌ക്കർ

2024-25ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. വിരലിന് പരിക്കേറ്റതിനാൽ ആദ്യ ടെസ്റ്റ് നഷ്‌ടമായ അദ്ദേഹത്തെ പിങ്ക് ബോൾ ടെസ്റ്റിലേക്ക് തിരികെ വിളിക്കുക ആയിരുന്നു. എന്നിരുന്നാലും, സ്‌കോട്ട് ബോൾണ്ടും മിച്ചൽ സ്റ്റാർക്കും ഉൾപ്പെട്ട ഓസ്‌ട്രേലിയയുടെ മിടുക്കരായ ബോളർമാർക്ക് എതിരെ അദ്ദേഹത്തിന് പിടിച്ച് നിൽക്കാനായില്ല. സ്റ്റാർക്കിൻ്റെ പന്തുകൾ ഒകെ റീഡ് ചെയ്യുന്നതിൽ താരം പരാജയപെടുകയും ചെയ്തു.

പിങ്ക് ബോൾ ടെസ്റ്റിലെ പരാജയത്തിന് ശേഷം മൂന്നാം ടെസ്റ്റിന് താരം ഇറങ്ങുമ്പോൾ ബാറ്റിംഗിനെ അത്യാവശ്യം സഹായിക്കുന്ന ട്രാക്കിൽ താരം റൺ കണ്ടെത്തുമെന്നാണ് കരുതപെട്ടത് എങ്കിലും അത് ഉണ്ടായില്ല. വെറും 1 റൺ മാത്രം എടുത്താണ് സ്റ്റാർക്കിന് മുന്നിൽ താരം കീഴടങ്ങിയത്. സ്റ്റാർക്ക് എറിഞ്ഞ ഒരു വൈഡ് ബോളിന് അനാവശ്യമായി ബെറ്റുവെച്ച താരം മിച്ചൽ മാർഷിന് ക്യാച്ച് നൽകി മടങ്ങുക ആയിരുന്നു. തുടക്കം മുതൽ അമിതാവേശത്തിൽ ഷോട്ടുകൾ കളിക്കുന്ന രീതിയാണ് ഗില്ലിന് പാരയാകുന്നത് എന്നാണ് ഗവാസ്‌ക്കർ പറഞ്ഞത്.

വാക്കുകൾ ഇങ്ങനെ:

“ബംഗ്ലദേശിനും മറ്റ് ചില ടീമുകൾക്കുമെതിരായ പരമ്പരയിൽ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു, പക്ഷേ പിച്ചുകളും സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയിൽ, അതിനനുസരിച്ച് നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്.”

“ഈഗോ ഉപേക്ഷിക്കണം. നിങ്ങളുടെ ഇമേജ് ഡ്രസ്സിംഗ് റൂമിൽ സൂക്ഷിക്കണം, കാരണം അത് ഇവിടെ പ്രവർത്തിക്കില്ല. നിങ്ങൾ മധ്യത്തിൽ സമയം ചെലവഴിക്കണം. ശേഷം 50 അല്ലെങ്കിൽ 60 റൺസ് എത്തുമ്പോൾ, നിങ്ങളുടെ ബാറ്റിംഗ് ആയുധപ്പുരയിൽ ഉള്ള എല്ലാ ഷോട്ടുകളും നിങ്ങൾക്ക് കളിക്കാൻ കഴിയും, ”സുനിൽ ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഓസ്‌ട്രേലിയ അവരുടെ ഇന്നിംഗ്‌സിൽ 445 റൺസെടുത്തു, മറുപടിയിൽ ടോപ് ഓർഡറിൽ താരങ്ങൾ നിരാശപെടുത്തിയപ്പോൾ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിടുകയാണ്.

Latest Stories

അന്റോണിയോ ലോപസ്, ഡെസ് ബക്കിങ്ഹാം, ഇവാൻ വുകോമനോവിച്ച്; ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കോച്ച്?

മമ്മൂക്കയും ബേസില്‍ യൂണിവേഴ്‌സിലേക്ക്.., 'ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്'; കൈ കൊടുക്കല്‍ പാളി!

കെഎല്‍ രാഹുല്‍ എന്തിനാണ് ടീമില്‍?, വിദേശ പിച്ചുകളില്‍ തനിക്കു ഒരു സ്പെഷ്യല്‍ പവര്‍ ഉണ്ടെന്നു തെളിയിച്ച് അയാള്‍ ഓപ്പണിംഗ് ഉറപ്പിച്ചു!

രോഹിത് ശർമ്മ വിരമിക്കാൻ ഒരുങ്ങുന്നു? റിപ്പോർട്ടുകൾ ശരിവെക്കുന്ന ചിത്രം ചർച്ചയാകുന്നു; ആരാധകർ രണ്ടുതട്ടിൽ

കുഞ്ഞിക്കാല് കാണാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങി; ഉപദേശം മന്ത്രവാദിയുടേത്, യുവാവിന് ദാരുണാന്ത്യം

പി മോഹനന്‍ കേരളത്തിലെ മോഹന്‍ ഭാഗവത്; മലബാറില്‍ ഹിന്ദു മുസ്ലിം വര്‍ഗീയതയ്ക്ക് ശ്രമിക്കുന്ന വ്യക്തി; മെക് 7 പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്

'ഇത് ഇന്ത്യയ്ക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് കാണാൻ കഴിയും' ലോക ചെസ്സ് ചാമ്പ്യനായതിന് ശേഷം തിരിച്ചെത്തിയ ഗുകേഷ് പറയുന്നു

ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് അവതാര്‍; തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ തിളങ്ങി താരം

മിംഗിൾ അല്ല സിംഗിളാണ് ലേഡീസിന് ഹാപ്പി

ഒരൊറ്റ അർദ്ധ സെഞ്ച്വറി, ഹെഡിനെയും കോഹ്‍ലിയെയും ജയ്‌സ്വാളിനെയും ഞെട്ടിച്ച് രവീന്ദ്ര ജഡേജ; ഇത് ശരിക്കും ഷോക്കിംഗ് കണക്ക് എന്ന് ആരാധകർ