എങ്ങനെ പറ്റുന്നു ആ ചെറുക്കനെ ചതിക്കാൻ, അവനെ ഒഴിവാക്കി ഒരു ഇലവൻ അടുത്ത മത്സരത്തിൽ ഇറക്കരുത്: സഞ്ജയ് മഞ്ജരേക്കർ

ചെന്നൈയിൽ ബംഗ്ലാദേശിനെതിരെ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കുൽദീപ് യാദവ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ്റെ ഭാഗമാകേണ്ടതായിരുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. പൂർണമായ ഗ്രീൻ ഇന്ത്യൻ പിച്ച് പോലും ആദ്യ ദിനം കഴിഞ്ഞാൽ സ്പിന്നർമാരെ തുണയ്ക്കുന്ന പ്രവണതയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുൽദീപിനെപ്പോലെ തെളിയിക്കപ്പെട്ട ഒരു താരം പുറത്താക്കപ്പെടാൻ അർഹനല്ലെന്ന് മുൻ താരം അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ് പരമ്പരയിലെ വരാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ടീം മാനേജ്‌മെൻ്റ് ഇടംകൈയ്യൻ സ്പിന്നറെ തിരഞ്ഞെടുക്കുമെന്ന് മഞ്ജരേക്കർ പ്രതീക്ഷിക്കുന്നു. അദ്ദേഹം ESPNcriinfo യോട് പറഞ്ഞു:

“കുൽദീപ് യാദവിനെ അത്ര എളുപ്പം ഡ്രോപ്പ് ചെയ്യരുതെന്ന് എനിക്ക് തോന്നുന്നു. അത് ഒരു ടേണർ ആയിരുന്നില്ലെങ്കിൽ പോലും, ചെന്നൈയിൽ കുൽദീപ് യാദവിനെ കളിപ്പിച്ചത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം സീമർമാർക്ക് കേവലം ഒന്നോ ഒന്നരയോ ദിവസം മാത്രം ആധിപത്യം ലഭിക്കും. ഒരു ഇന്ത്യൻ പിടിച്ച അത് സ്പിന്നർമാരെ പിന്തുണയ്ക്കാൻ തുടങ്ങുന്നു.”

“സ്പിന്നര്മാര് അത്യാവശ്യമാണ്. അതും കുൽദീപിനെ പോലെ ഒരു ലോക നിലവാരമുള്ള താരത്തെ. അവൻ ഏത് പിച്ചിലും ആധിപത്യം സ്ഥാപിക്കും.” അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചു.

ചെന്നൈയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 280 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി.