'ഓസ്ട്രേലിയക്കു വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കണമോ എന്ന് ആലോചിക്കുകയാണ്, പ്രായം അനുവദിക്കുന്നില്ല; തുറന്നുപറഞ്ഞ് വാർണർ

ഓസ്ട്രേലിയക്കു വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കണമോയെന്ന് ആലോചിക്കുകയാണെന്ന് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ തുറന്ന് പറഞ്ഞിരുന്നു. താരത്തെ ക്യാപ്റ്റൻ ആക്കാത്തതിന് എതിരെ ഭാര്യ അതിശക്തമായി തന്നെ പ്രതികരിച്ചിരുന്നു. പ്രായം കൂടി വരുന്നതിനാൽ തന്നെ എല്ലാ ഫോര്മാറ്റിലും ഇനി കളിക്കില്ലെന്നാണ് താരവും പറയുന്നത്.

“മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയെന്നത് തന്നെ താരങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓഫ് സീസണ്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കാറില്ല. മൂന്ന് ഫോര്‍മാറ്റിലും പിന്നെ മറ്റ് ലീഗ് ക്രിക്കറ്റിലും കളിക്കുക വളരെ ബുദ്ധിമുട്ടാണ്. ഓസ്ട്രേലിയക്കു വേണ്ടിയും മൂന്ന് ഫോര്‍മാറ്റിലും കളിക്കണമോയെന്ന് ആലോചിക്കുകയാണ്.”

“വ്യക്തിപരമായി എനിക്ക് മൂന്ന് കുട്ടികളുള്ളതിനാല്‍ കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ബയോബബിള്‍ സുരക്ഷയില്‍ കുടുംബത്തെ കാണാതെ ഏറെ നാള്‍ മാറിനില്‍ക്കുക വളരെ പ്രയാസമാണ്. അവസാന ആറ് മാസം വ്യക്തിപരമായി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. കുടുംബത്തെ ഒപ്പം നിര്‍ത്താന്‍ സാധിച്ചിരുന്നില്ല” വാര്‍ണര്‍ പറഞ്ഞു.

നിലവിൽ ഓസ്ട്രേലിയ ശ്രീലങ്ക പരമ്പര കളിക്കുകയാണ് താരം. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 5 റൺസ് എടുത്ത് താരം പുറത്തായിരുന്നു.

Latest Stories

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ