എനിക്ക് ആ താരത്തോട് അസൂയ, അവനോട് തന്നെ ഞാൻ അത് പല തവണ പറഞ്ഞതാണ് : രവിചന്ദ്രൻ അശ്വിൻ

മുതിർന്ന ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിക്കുകയും അദ്ദേഹം ഏറ്റവും കഴിവുള്ള താരം ആണെന്ന് പറയുകയും ചെയ്തു. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഒരു ദശാബ്ദത്തിലേറെയായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ നട്ടെല്ലാണ്, ഇരുവരും നിരവധി മാച്ച് വിന്നിംഗ് ബാറ്റിംഗും ബൗളിംഗ് പ്രകടനവും നൽകിയിട്ടുണ്ട്.

ടോസ് നഷ്ടപെട്ട ഇന്ത്യക്ക് കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പോയത്. രോഹിത് 6 റൺ എടുത്ത് മടങ്ങിയപ്പോൾ ഗിൽ പൂജ്യനായി പുറത്തായി. പ്രതീക്ഷ കാണിച്ചെങ്കിലും കോഹ്‌ലി 6 റൺസുമായി നിരാശപ്പെടുത്തി മടങ്ങി. ഓപ്പണർ ജയ്‌സ്വാൾ ആകട്ടെ ക്ലാസ് ശൈലിയിൽ തുടർന്നപ്പോൾ സഹായിക്കാൻ എത്തിയവർക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ പന്ത് 39 റൺ നേടി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാൽ 16 റൺ മാത്രം എടുത്ത രാഹുൽ നിരാശപ്പെടുത്തി. അർദ്ധ സെഞ്ച്വറി നേടി അധികം വൈകാതെ 56 റൺ നേടി ജയ്‌സ്വാളും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് പെട്ടെന്ന് തീരുമെന്ന് തോന്നിച്ചു. സ്പിൻ ഇരട്ടകളായ അശ്വിൻ- ജഡേജ സഖ്യത്തിന് പ്ലാനുകൾ ഉണ്ടായിരുന്നു. ഇരുവരും അറ്റാക്കിങ് രീതിയിലൂടെ തന്നെ കളിച്ച് റൺ ഉയർത്തി. അശ്വിൻ പേസര്മാരെയാണ് കൂടുതൽ ആക്രമിച്ചത് എങ്കിൽ ജഡേജ സ്പിന്നര്മാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു..

ചെന്നൈ പിച്ചിൽ അവസാനം നടന്ന ടെസ്റ്റിലും സെഞ്ച്വറി നേടിയ അശ്വിൻ ഇന്നും മോശമാക്കിയില്ല. ബംഗ്ലാ പേസർമാർ ആദ്യ 2 സെക്ഷനിൽ കാണിച്ച പോരാട്ടവീര്യം അശ്വിന്റെ മുന്നിൽ തകർന്നു. ജഡേജ ആകട്ടെ തന്റെ നീണ്ട കാലത്തെ മോശം ഫോമിനോട് വിടപറഞ്ഞ് മനോഹര സ്ട്രോക്കുകൾ കളിച്ചു മുന്നേറി. അശ്വിൻ 113 റൺ എടുത്തപ്പോൾ ജഡേജ 86 റൺ എടുത്താണ് മടങ്ങിയത്.

രണ്ടാം ദിവസത്തെ കളിക്ക് ശേഷം രവിചന്ദ്രൻ അശ്വിൻ രവീന്ദ്ര ജഡേജയെക്കുറിച്ചും ഓൾറൗണ്ടറുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ചും വിശദമായി സംസാരിച്ചു. ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനായ ജഡേജയെപ്പോലെയാകാൻ താൻ ചിലപ്പോൾ ആഗ്രഹിക്കുന്നുവെന്ന് അശ്വിൻ പറഞ്ഞു. അദ്ദേഹം വിശദീകരിച്ചു:

“ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. വളരെ ഭംഗിയായി പരിണമിച്ച ഒരു ക്രിക്കറ്റ് കളിക്കാരനാണ് ജഡേജ. ഞാൻ എപ്പോഴും അവനോട് അസൂയപ്പെടുന്നു, ഞാൻ വ്യക്തമായി അത് അവനോട് തന്നെ പറഞ്ഞിട്ടുണ്ട്.”

Read more

“വളരെ പ്രതിഭാധനൻ, കഴിവുള്ളവൻ ഇതെല്ലം ആണ് ജഡേജ. അവൻ തൻ്റെ കഴിവുകൾ പരമാവധിയാക്കാനുള്ള വഴികൾ കണ്ടെത്തി, അത് വളരെ ലളിതമായി ചെയ്യുന്നു. ഞാൻ അവനാകാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ അസാധാരണമായ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്, ഞാൻ അവനെക്കുറിച്ച് സന്തോഷവാനാണ്. ഞങ്ങൾ രണ്ടുപേരും ചില പ്രത്യേക കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിൽ ഞങ്ങൾ പരസ്പരം ശരിക്കും വിലമതിക്കുന്നു, മുമ്പെന്നത്തേക്കാളും ഞങ്ങൾ ഇരുവരും പരസ്പരം വിജയം ആസ്വദിക്കുകയാണ്.” അശ്വിൻ പറഞ്ഞു.