പാക് ടീമിന്റെ പരിശീലകനാകാന്‍ മാത്രം ഞാന്‍ മണ്ടനല്ല; തുറന്നടിച്ച് വസീം അക്രം

പാക് ടീമിന്റെ പരിശീലകനായി തോല്‍വി ഭാരവും ആരാധകരുടെ കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങാന്‍ മാത്രം വിഡ്ഢിയല്ല താനെന്ന് പാക് മുന്‍ നായകന്‍ വസീം അക്രം. തോല്‍വികളുടെ പേരില്‍ ആരാധകരും മറ്റും ടീമിനോടും പരിശീലകരോടും പെരുമാറുന്നത് എങ്ങനെയെന്ന് കാണുന്നുണ്ടെന്നും അങ്ങനൊരു ദുരവസ്ഥയില്‍ ഉള്‍പ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്രം പറഞ്ഞു.

‘ഞാന്‍ ഒരു വിഡ്ഢിയല്ല. കോച്ചിനോടും മുതിര്‍ന്ന കളിക്കാരോടും ആളുകള്‍ മര്യാദയില്ലാതെ പെരുമാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. പരിശീലകര്‍ക്ക് പ്ലാന്‍ ചെയ്യാന്‍ മാത്രമാണ് സാധിക്കുക. ടീം തോറ്റാല്‍ അതിന്റെ ബാധ്യതയെല്ലാം പരിശീലകരുടെ മേല്‍ വരേണ്ടതില്ല.’

Fake news': Wasim Akram denies reports of him eyeing PCB chairman post |  Sports News,The Indian Express

‘പരിശീലകനാവുമ്പോള്‍ ഒരു വര്‍ഷത്തില്‍ 200-250 ദിവസം ടീമിനായി നല്‍കണം. അത്രയും ജോലികള്‍ കുടുംബത്തെ വിട്ട് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പരിശീലക സ്ഥാനത്തേക്ക് ഇതെല്ലാം എന്നെ ഭയപ്പെടുത്തുന്നു. മോശം പെരുമാറ്റം എനിക്ക് സഹിക്കാനാവില്ല. കളിയോടുള്ള അവരുടെ അഭിനിവേശമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.’ പാക് ടീമിന്റെ പരിശീലകനാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അക്രം പറഞ്ഞു.

I am not a fool, can't tolerate misbehaviour: Wasim Akram on why he doesn't  want to coach Pakistan | Sports News,The Indian Express

2004 വിരമിച്ച അക്രം 2010 ലാണ് പരിശീലന രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി അക്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.എസ്.എല്ലിലും ബോളിംഗ് കോച്ചായി താരം സേവനമനുഷ്ടിക്കുന്നുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍