പാക് ടീമിന്റെ പരിശീലകനായി തോല്‍വി ഭാരവും ആരാധകരുടെ കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങാന്‍ മാത്രം വിഡ്ഢിയല്ല താനെന്ന് പാക് മുന്‍ നായകന് വസീം അക്രം. തോല്‍വികളുടെ പേരില്‍ ആരാധകരും മറ്റും ടീമിനോടും പരിശീലകരോടും പെരുമാറുന്നത് എങ്ങനെയെന്ന് കാണുന്നുണ്ടെന്നും അങ്ങനൊരു ദുരവസ്ഥയില്‍ ഉള്‍പ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്രം പറഞ്ഞു.
‘ഞാന്‍ ഒരു വിഡ്ഢിയല്ല. കോച്ചിനോടും മുതിര്‍ന്ന കളിക്കാരോടും ആളുകള്‍ മര്യാദയില്ലാതെ പെരുമാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. പരിശീലകര്‍ക്ക് പ്ലാന്‍ ചെയ്യാന്‍ മാത്രമാണ് സാധിക്കുക. ടീം തോറ്റാല്‍ അതിന്റെ ബാധ്യതയെല്ലാം പരിശീലകരുടെ മേല്‍ വരേണ്ടതില്ല.’
‘പരിശീലകനാവുമ്പോള്‍ ഒരു വര്‍ഷത്തില്‍ 200-250 ദിവസം ടീമിനായി നല്‍കണം. അത്രയും ജോലികള്‍ കുടുംബത്തെ വിട്ട് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പരിശീലക സ്ഥാനത്തേക്ക് ഇതെല്ലാം എന്നെ ഭയപ്പെടുത്തുന്നു. മോശം പെരുമാറ്റം എനിക്ക് സഹിക്കാനാവില്ല. കളിയോടുള്ള അവരുടെ അഭിനിവേശമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.’ പാക് ടീമിന്റെ പരിശീലകനാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അക്രം പറഞ്ഞു.
Read more
2004 വിരമിച്ച അക്രം 2010 ലാണ് പരിശീലന രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായി അക്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.എസ്.എല്ലിലും ബോളിംഗ് കോച്ചായി താരം സേവനമനുഷ്ടിക്കുന്നുണ്ട്.