എന്നെ ടീമിൽ എടുക്കാൻ പോകുന്നില്ല, വീട്ടിൽ ഇരുന്ന് ലോകകപ്പ് കാണും ; തുറന്നടിച്ച് സൂപ്പർതാരം

ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തൻ്റെ സാധ്യതകളെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അവകാശപ്പെട്ടു. ഇന്ത്യൻ ടീമിലെ ഒരു മുൻനിര താരം ആണെങ്കിലും, ഈ സീസണിൽ ജിടിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായ ഗിൽ, തൻ്റെ നിലവിലെ ഐപിഎൽ കാമ്പെയ്‌നിലാണ് താൻ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസ്താവിച്ചു.

“ടി20 ലോകകപ്പ് ടീമിലേക്ക് എന്നെ തിരഞ്ഞെടുത്തില്ലെങ്കിൽ, ഞാൻ നാട്ടിൽ നിന്ന് ഇന്ത്യയെ പ്രോത്സാഹിപ്പിക്കും,” സ്‌പോർട്‌സ്‌റ്റാക്കിന് നൽകിയ അഭിമുഖത്തിൽ ഗിൽ പറഞ്ഞു.

9 മത്സരങ്ങളിൽ നിന്ന് 38 ശരാശരിയിൽ 304 റൺസ് നേടിയ ശുഭ്മാൻ ഗിൽ കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചു. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഒരു വലിയ ബഹുമതിയാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടെങ്കിലും, കളിക്കളത്തിൽ താൻ ചെയ്യുന്നതിനെ നിയന്ത്രിക്കാൻ മാത്രമേ കഴിയൂ എന്ന് അദ്ദേഹം അംഗീകരിച്ചു.

“ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. എന്നാൽ ഞാൻ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ, എൻ്റെ നിലവിലെ ടീമിനോടും (ജിടി) എന്നോടും ഞാൻ അനീതി കാണിക്കുന്ന പോലെയാകും , ”പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.