നിന്റെ പുറത്താക്കലിന് കാരണം ഞാനാണ്, എന്നോട് ക്ഷമിക്കണം; ഇന്ത്യൻ സൂപ്പർതാരത്തോട് മാപ്പ് പറഞ്ഞ് ഹർഭജൻ സിംഗ്; സംഭവം ഇങ്ങനെ

ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് 50 റൺസ് ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 197 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനെ ആയുള്ളു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. ഇന്ത്യയ്ക്കായി ഹാർദ്ദിക് പാണ്ഡ്യ അർദ്ധ സെഞ്ച്വറി നേടി. 27 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 50 റൺസോടെ പുറത്താകാതെ നിന്ന ഹാർദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 28 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 37 റൺസെടുത്ത് വിരാട് കോഹ്‌ലി മികച്ചുനിന്നു. 24 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം ഋഷഭ് പന്ത് 36 റൺസെടുത്തു. ശിവം ദുബെ 24 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 34 റൺസെടുത്തു. രോഹിത് 11 ബോളിൽ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 23 റൺസെടുത്തു. അക്‌സർ പട്ടേൽ 5 ബോളിൽ മൂന്ന് റൺസുമായി പുറത്താകാതെ നിന്നു.

താൻ നേരിട്ട ആദ്യ പന്തിൽ തന്നെ തൻസിം ഹസൻ സാക്കിബിനെ സിക്‌സറിന് പറത്തിയാണ് സൂര്യകുമാർ യാദവ് തുടങ്ങിയത്. എന്നിരുന്നാലും ടി 20 യിൽ ഒന്നാം റാങ്കിൽ ഇരിക്കുന്ന ബാറ്റർ അടുത്ത പന്തിൽ കീപ്പറിന് എഡ്ജ് നൽകി പുറത്താക്കുക ആയിരുന്നു. അതേസമയം വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടപെട്ട ശേഷം എത്തിയ സൂര്യയെ മുതൽ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പ്രശംസിച്ചിരുന്നു. എന്നാൽ, യാദവിൻ്റെ പുറത്താകൽ ഇതിഹാസ സ്പിന്നറെ അമ്പരപ്പിച്ചു.

തൻ്റെ പ്രശംസ ഇന്ത്യൻ ബാറ്റിംഗിന് ദൗർഭാഗ്യം കൊണ്ടുവന്നതായി ഭാജിക്ക് തോന്നി. ‘നിങ്ങളുടെ വിക്കറ്റ് പോയതിൽ സൂര്യകുമാർ യാദവ് ക്ഷമിക്കണം. പുറത്താക്കലിൽ എൻ്റെ പ്രശംസ ഒരു പങ്കുവഹിച്ചതായി ഞാൻ കരുതുന്നു, ”അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. മത്സരത്തിൽ ഇന്ത്യയുടെ എല്ലാ ബാറ്റർമാരും മികച്ച സംഭാവന നൽകിയെങ്കിലും വിരാട് കോഹ്‌ലി ഋഷഭ് പന്തിനോട് ദേഷ്യപെടുന്ന ഒരു സംഭവം മത്സരത്തിൽ നടന്നു. നന്നായി കളിച്ചുകൊണ്ട് മുന്നേറിയ പന്ത് അനാവശ്യമായി ഷോട്ട് കളിച്ച് വിക്കറ്റ് കളിച്ചതാണ് കോഹ്‌ലിയെ പ്രകോകിപ്പിച്ചത്. താരം ക്രീസിൽ ഉറച്ചിരുന്നെങ്കിൽ ഇന്ത്യൻ സ്കോർ 200 ഉം കടന്ന് പോകുമായിരുന്നു എന്നതിൽ സംശയം ഒന്നും ഇല്ല. റിഷാദ് ഹൊസൈനെതിരെ റിവേഴ്‌സ് സ്വീപ്പിനായി ശ്രമിച്ചപ്പോൾ ഷോർട്ട് തേർഡ് മാനിൽ ക്യാച്ച് നൽകിയാണ് താരം വീണത്.

താരത്തിന്റെ ഈ അമിതാവേശത്തിൽ കോഹ്‌ലി നിരാശനായി കാണപ്പെട്ടു, ടവൽ കൊണ്ട് വായ മൂടി എന്തോ പറയുകയും ചെയ്തു. ഡഗൗട്ടിൽ തിരിച്ചെത്തിയ പന്തിനോട് താരം ദേഷ്യപ്പെടുകയും ചെയ്തു.