'ഞാന്‍ വളരെ വളരെ നിരാശനാണ്...', ആ ഒറ്റവരിയില്‍നിന്ന് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും സംഹാരിയായ നായകനിലേക്ക്, ചരിത്രം ഈ യാത്ര!

അന്ന് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ഇരുപതുകാരന്‍ അന്ന് നേടിയ 16 പന്തിലെ 30 റണ്‍സ് ആയിരുന്നു ഗംഭീറിന്റെ 75 റണ്‍സിനൊപ്പം 2007 വേള്‍ഡ് കപ്പ് നമുക്ക് നേടി തന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മറ്റൊരു ഇന്നിംഗ്‌സ്. കാലം 4 വര്‍ഷങ്ങള്‍ പിന്നിട്ടു 2011 വേള്‍ഡ് കപ്പ് അയാളെ ആ ലോകകപ്പ് ടീമില്‍ സെലക്റ്റ് ചെയ്യാത്തതിന് അയാള്‍ ആരെയും കുറ്റപെടുത്തിയില്ല .. പക്ഷേ അയാള്‍ ട്വിറ്ററില്‍ ഇത്രമാത്രം കുറിച്ചു. ” വളരെ വളരെ നിരാശന്‍ ആണ് .. പക്ഷേ എനിക്ക് ഇവിടെ നിന്ന് മുന്നോട്ട് പോകണം.”

അയാള്‍ മുന്നോട്ട് പോയി തോറ്റില്ല തളര്‍ന്നില്ല പ്രതിഭയുടെ കുത്തൊഴുക്ക് ഉണ്ടായിരുന്ന ഇന്ത്യന്‍ ടീം മിഡില്‍ ഓര്‍ഡറില്‍ ഇനി ഒരു സ്ഥാനം ഇല്ല എന്ന തിരിച്ചറിവില്‍ അയാള്‍ക്ക് മറ്റൊരു പൊസിഷന്‍ ഉണ്ടായി.. സച്ചിനും സേവാഗും ഗാംഗുലിയും ഒക്കെ അരങ്ങ് വാണ ഓപ്പണിങ് പൊസിഷന്‍ ടീമും ധോണിയും അയാളെ വിശ്വസിച്ച് അത് ഏല്പിച്ചപ്പോ അയാള്‍ ആ പൊസിഷന്‍ അയാളുടെ ടെറിട്ടറി ആക്കി..

കാലം കടന്ന് പോയി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ അയാളെ ഏല്‍പ്പിച്ച ഓപ്പണിങ് സ്ഥാനം പോലെ ടീം അയാളെ ഒന്ന് കൂടെ ഏല്‍പ്പിച്ചു ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം.. അയാളുടെ ക്യാപ്റ്റന്‍സിയില്‍ ഒരു ടി20 വേള്‍ഡ്കപ്പ് സെമി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഒടുവില്‍ ലോകകപ്പ് ഫൈനല്‍.. എല്ലാം കപ്പിനും ചുണ്ടിനും ഇടയില്‍ ഉള്ള മാര്‍ജിനില്‍ നഷ്ടം.
തോറ്റില്ല തളര്‍ന്നില്ല അവസാനം ഉണ്ടായ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് 8 മാസത്തിന് ശേഷം അയാളും ടീമും വീണ്ടും തിരികെ എത്തി..

ഒരുവേള ഒരിക്കല്‍ കൂടി ഒരു ഫൈനല്‍ തോല്‍വി എന്ന ഇടത്ത് നിന്ന് വെറും 29 ബോള്‍ ഇല്‍ 28 റണ്‍സ് എന്ന മാര്‍ജിനില്‍ നിന്ന് അയാളും ടീമും കളി തിരിച്ച് പിടിച്ചു.. 11 വര്‍ഷങ്ങളായി തോല്‍ക്കുന്നു ഇനി തോല്‍ക്കാന്‍ വയ്യ് എന്ന വാശിയോടെ…ആ വിജയത്തില്‍ കണ്ണീരോടെ ഗാലറിയിലെ ആരാധകരെ നോക്കി അയാള്‍ കൈകൂപ്പി
പിന്നിട്ട വഴിയില്‍ തോളോട് തോള്‍ ചേര്‍ന്ന് പോരാടാന്‍ അയാള്‍ ഒറ്റക്ക് ആയിരുന്നില്ല കൂടെ ഒരു ചങ്ങാതി ഉണ്ടായിരുന്നു..കിങ് കോഹ്ലി അയാളുടെ ചിക്കു..

വിരാട് കോഹ്ലി ടി20 ക്രിക്കറ്റിനോട് ഇന്നലെ വിടപറയല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ ചങ്ങാതിക്കൊപ്പം അയാളും പോവുകയാണ്. ഒരു ദശാബ്ദം അവര്‍ ഒന്നിച്ച് പോരാടി ഇനി വിടപറയലും ഒരുമിച്ച് തളപതിയിലെ സൂര്യയേയും ദേവയേയും പോലെ നീ ഇല്ലെങ്കില്‍ ഞാനില്ല എന്ന മട്ടില്‍. വിടപറയുമ്പോള്‍ 2007 ലെ ഒരു സാധാരണ 20 കാരന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ പയ്യന്റെ പ്രൊഫൈല്‍ അല്ല 17 വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ക്ക് ..ലോകം ഈ കാലയളവില്‍ അയാള്‍ക്കൊരു ഓമനപ്പേരിട്ടു. ലോകവും ഞങ്ങളും അയാളുടെ സ്വന്തം പേരിനേക്കാള്‍ വിളിക്കാന്‍ ഇഷ്ട്ടപ്പെടുന്നതും അതാണ്.. ‘ ദി ഹിറ്റ് മാന്‍..’

എഴുത്ത്: അച്ചു ജോണ്‍സണ്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍