അന്ന് നിരോധിത മരുന്ന് ഉപയോഗിക്കേണ്ടി വന്നു, വെളിപ്പെടുത്തല്‍

കഴിഞ്ഞ ടി 20 ലോക കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിന് മുന്‍പുള്ള രാത്രിയില്‍ പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ ഐസിയു കിടക്കയിലായിരുന്നു. നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞതിന് ശേഷമാണ് താരം സെമി ഫൈനല്‍ കളിക്കാനെത്തിയത്. ഇപ്പോഴിത ഇക്കാര്യത്തില്‍ നിര്‍ണായകമായൊരു വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്.

അന്ന് മുഹമ്മദ് റിസ്വാനെ രക്ഷപ്പെടുത്താന്‍ നിരോധിത മരുന്നു ഉപയോഗിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡോക്ടര്‍ സൂംറോ. ഇത് ഉപയോഗിക്കുന്നതിനായി ഐസിസിയുടെ അനുമതി തേടിയെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. റിസ്വാനുമൊത്തുള്ള അഭിമുഖത്തിലാണ് സൂംറോ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അന്ന് നിങ്ങള്‍ക്ക് ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിങ്ങളെ സുഖപ്പെടുത്താന്‍ സഹായിക്കുന്നതിന് ആ മരുന്ന് കുത്തിവയ്ക്കാന്‍ എനിക്ക് ഐസിസിയില്‍ നിന്ന് അനുമതി നേടേണ്ടി വന്നു. സാധാരണയായി അത്ലറ്റുകള്‍ക്ക് ഈ മരുന്ന് നിരോധിച്ചിരിക്കുന്നതാണ്. പക്ഷേ മറ്റ് മാര്‍ഗങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ ആ മരുന്ന് കുത്തിവയ്ക്കാന്‍ ഞങ്ങള്‍ ഐസിസിയുടെ അനുമതി തേടുകയായിരുന്നു’ സൂംറോ പറഞ്ഞു.

‘ആശുപത്രിയില്‍ എത്തിയപ്പോള്‍ എനിക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നു. നഴ്സുമാര്‍ എന്നോട് ഒന്നും പറഞ്ഞില്ല. രാവിലെ സുഖം പ്രാപിച്ച് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് എന്നോട് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഞാന്‍ ചോദിച്ചപ്പോള്‍ വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്യാമെന്ന് പറഞ്ഞു.’

Inaaya Malik (@InayaaMalik) / Twitter

‘പാകിസ്ഥാനുവേണ്ടി സെമി ഫൈനല്‍ കളിക്കണമെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു, അത് എനിക്ക് കരുത്തും ആത്മവിശ്വാസവും നല്‍കി. പക്ഷേ, പിന്നീട്, ‘റിസ്വാന്‍, നിനക്ക് കളിക്കാനുള്ള അവസ്ഥയിലല്ല’ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അത് എന്നെ അല്‍പ്പം പിന്നോട്ടടിച്ചു. ഭാഗ്യവശാല്‍, കാര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങി, എനിക്ക് പെട്ടെന്ന് സുഖം പ്രാപിക്കാന്‍ കഴിഞ്ഞു’ റിസ്വാന്‍ പറഞ്ഞു.

സെമിയില്‍ പാകിസ്ഥാന്‍ ഓസീസിനോട് തോറ്റെങ്കിലും റിസ്വന്‍റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ റിസ്വാന്റെ മികവിലാണ് 176 എന്ന സ്‌കോര്‍ ഉയര്‍ത്തിയത്. 52 പന്തില്‍ നിന്നാണ് താരം 67 റണ്‍സ് നേടിയത്. മൂന്ന് ഫോറും നാല് പടുകൂറ്റന്‍ സിക്‌സറുകളും ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന ആദ്യ താരമാകാനും റിസ്വാനായി.

Latest Stories

കോഴിക്കോട് ഗോകുലം സ്ഥാപനത്തിലും ഇഡി റെയ്‌ഡ്; 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനം

മോദി സര്‍ക്കാറിന്റെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയും; വഖഫ് നിയമഭേദഗതിയുടെ സാധുത ചോദ്യം ചെയ്യും; നിലപാട് വ്യക്തമാക്കി ജയറാം രമേശ്

MI VS LSG: 29 ബോളില്‍ 75 റണ്‍സ്, മുംബൈയെ തല്ലി ഓടിച്ച പുരാന്റെ ബാറ്റിങ് വെടിക്കെട്ട്, ആരാധകര്‍ മറക്കില്ല ആ രാത്രി, ഇന്ന് വീണ്ടും ആവര്‍ത്തിക്കുമോ

'മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം'; വഖഫ് നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

IPL 2025: തള്ള് മാത്രമേ ഉള്ളു, അവന്റെ ക്യാപ്റ്റൻസിയൊക്കെ ഇപ്പോൾ ശോകമാണ്; സൂപ്പർ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ് പറഞ്ഞത് ഇങ്ങനെ

നടന്‍ രവികുമാര്‍ അന്തരിച്ചു

IPL 2025: അയാൾ അങ്ങനെ ഇരിക്കുന്നു എന്നെ ഉള്ളു, പക്ഷെ ചാമ്പ്യൻസ് ട്രോഫിയും ടി 20 ലോകകപ്പും കഴിഞ്ഞ്...; മുൻ ഇന്ത്യൻ താരം ചെയ്ത പ്രവർത്തി വെളിപ്പെടുത്തി അക്‌സർ പട്ടേൽ

മസ്‌ക് ലോക സമ്പന്നന്‍; അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍; മലയാളികളിലെ സമ്പന്നരില്‍ മുന്നില്‍ എം.എ യൂസഫലി; 2025ലെ ശതകോടീശ്വര പട്ടിക പുറത്തിറക്കി ഫോബ്‌സ്

KKR UPDATES: കോടികള്‍ ലഭിക്കുന്നതല്ല വിഷയം, എന്റെ ലക്ഷ്യം ഒന്നുമാത്രം, ഞാനതിനായി എന്തും ചെയ്യും, വെളിപ്പെടുത്തലുമായി കെകെആര്‍ താരം

ഞാന്‍ മോഹന്‍ലാലിന്റെ ചങ്കാണ്, പ്രീതി നേടേണ്ട ആവശ്യമില്ല.. എമ്പുരാന്‍ നല്ല സിനിമയല്ലെന്ന് പറഞ്ഞിട്ടില്ല, പക്ഷെ രാജ്യവിരുദ്ധയുണ്ട്: മേജര്‍ രവി