ഉമ്രാന്റെ കാര്യത്തിൽ എന്താണ് പറയാൻ ഉള്ളത്, ഞാൻ എന്ത് പറയാനാണ് എനിക്ക് ഒന്നും അറിയില്ല; ഉഴപ്പൻ മറുപടിക്ക് എയറിൽ കയറി ഹൈദരാബാദ് നായകൻ; അടുത്ത സീസണിൽ പുതിയ ടീമിലേക്ക് യുവതാരം

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ ആകുമെന്നൊക്കെ കരുതി വാർത്തകളിൽ നിറഞ്ഞ ഉംറാൻ മാലിക്കിന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ 2023 സീസണിൽ കനത്ത വീഴ്ചയാണ് സംഭവിച്ചത്. കഴിഞ്ഞ സീസണിലൊക്കെ തകർപ്പൻ ഫോമിൽ കളിച്ചിരുന്ന താരത്തിന് ഈ സീസൺ നഷ്ടങ്ങളുടേത് ആയിരുന്നു, ധാരാളം റൺസ് വഴങ്ങിയ താരം താളം കണ്ടെത്താൻ ബുദ്ധിമുട്ടി.

എന്നാൽ ടീമിലെ വളരെ പ്രധാനപ്പെട്ട താരത്തിന്റെ മോശം അവസ്ഥയിൽ അദ്ദേഹത്തെ പിന്തുണക്കുന്നതിന് പകരം മാനേജ്മെന്റ് അദേഹത്തെ നിഷ്കരുണം ഒഴിവാക്കുകയാണ് ചെയ്തത്. ഇത് അവരുടെ ഭിന്നതയുടെ അടയാളമായി പറയാം. ഇന്നലെ മത്സരത്തിന് മുമ്പ് താരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹൈദരാബാദ് നായകൻ പറഞ്ഞ മറുപടിയും അത്തരത്തിൽ ഉള്ളത് ആയിരുന്നു.

“സത്യസന്ധമായി പറഞ്ഞാൽ അവൻ ഞങ്ങളുടെ എക്‌സ് ഫാക്ടറും 150 കിലോമീറ്റർ വേഗതയിൽ ബൗൾ ചെയ്യുന്ന കളിക്കാരനുമാണ്, പക്ഷേ തിരശീലക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല.”നായകൻ പറഞ്ഞു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തരത്തിൽ ഒഴുക്കൻ മറുപടി പറഞ്ഞ നായകനെയും ആളുകൾ ട്രോളുന്നു . സഹതാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെയാണോ മറുപടി പറയേണ്ടതെന്നും ആളുകൾ ചോദിക്കുന്നു.

എന്തായാലും കൂടുതൽ ആളുകളും പറയുന്നത് ഇത് താരത്തിന്റെ ഹൈദരാബാദിലെ അവസാന സീസൺ ആയിരിക്കുമെന്നാണ്. പുതിയ ഒരു നായകന്റെയും പുതിയ ഒരു മാനേജ്മെന്റിന്റെയും കീഴിൽ താരം തിരിച്ചുവരുമെന്ന് ആരാധകർ കരുതുന്നു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍