ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ ആകുമെന്നൊക്കെ കരുതി വാർത്തകളിൽ നിറഞ്ഞ ഉംറാൻ മാലിക്കിന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ 2023 സീസണിൽ കനത്ത വീഴ്ചയാണ് സംഭവിച്ചത്. കഴിഞ്ഞ സീസണിലൊക്കെ തകർപ്പൻ ഫോമിൽ കളിച്ചിരുന്ന താരത്തിന് ഈ സീസൺ നഷ്ടങ്ങളുടേത് ആയിരുന്നു, ധാരാളം റൺസ് വഴങ്ങിയ താരം താളം കണ്ടെത്താൻ ബുദ്ധിമുട്ടി.
എന്നാൽ ടീമിലെ വളരെ പ്രധാനപ്പെട്ട താരത്തിന്റെ മോശം അവസ്ഥയിൽ അദ്ദേഹത്തെ പിന്തുണക്കുന്നതിന് പകരം മാനേജ്മെന്റ് അദേഹത്തെ നിഷ്കരുണം ഒഴിവാക്കുകയാണ് ചെയ്തത്. ഇത് അവരുടെ ഭിന്നതയുടെ അടയാളമായി പറയാം. ഇന്നലെ മത്സരത്തിന് മുമ്പ് താരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹൈദരാബാദ് നായകൻ പറഞ്ഞ മറുപടിയും അത്തരത്തിൽ ഉള്ളത് ആയിരുന്നു.
“സത്യസന്ധമായി പറഞ്ഞാൽ അവൻ ഞങ്ങളുടെ എക്സ് ഫാക്ടറും 150 കിലോമീറ്റർ വേഗതയിൽ ബൗൾ ചെയ്യുന്ന കളിക്കാരനുമാണ്, പക്ഷേ തിരശീലക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല.”നായകൻ പറഞ്ഞു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തരത്തിൽ ഒഴുക്കൻ മറുപടി പറഞ്ഞ നായകനെയും ആളുകൾ ട്രോളുന്നു . സഹതാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെയാണോ മറുപടി പറയേണ്ടതെന്നും ആളുകൾ ചോദിക്കുന്നു.
Read more
എന്തായാലും കൂടുതൽ ആളുകളും പറയുന്നത് ഇത് താരത്തിന്റെ ഹൈദരാബാദിലെ അവസാന സീസൺ ആയിരിക്കുമെന്നാണ്. പുതിയ ഒരു നായകന്റെയും പുതിയ ഒരു മാനേജ്മെന്റിന്റെയും കീഴിൽ താരം തിരിച്ചുവരുമെന്ന് ആരാധകർ കരുതുന്നു.