കാൺപൂരിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് വിരാട് കോലിയും രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയുടെ ആക്ഷൻ പേസറിന് മുന്നിൽ പകർത്തുന്ന കാഴ്ച കാണാൻ ഇടയായി. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ അസിസ്റ്റൻ്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് കോഹ്ലിയുടെയും ജഡേജയുടെയും ആംഗ്യങ്ങൾ കണ്ട് പുഞ്ചിരിക്കുന്നതും വിഡിയോയിൽ കാണാം
എന്നിരുന്നാലും, ഇതെല്ലം കണ്ടിട്ട് ബുംറ അത്ര ഹാപ്പി ആയിരുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചെന്നൈയിൽ നടന്ന ഓപ്പണിംഗ് ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ ബുംറ മികച്ച ബൗളിംഗ് നടത്തി. ബംഗ്ലാദേശ് ബാറ്റർമാരെ താരം വരിഞ്ഞുമുറുക്കിയ മത്സരത്തിൽ ഇന്ത്യ 280 റൺസിന് വിജയിച്ചു. 2024 ലെ ഐസിസി ടി20 ലോകകപ്പിലായിരുന്നു താരം ഇതിന് മുമ്പ് അവസാനമായി കളിച്ചത്.
30-കാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് തികച്ചു, നാഴികക്കല്ലിലെത്തുന്ന ആറാമത്തെ ഇന്ത്യൻ പേസറായി. രണ്ട് ഇന്നിംഗ്സുകളിലുമായി 6ഉം 17ഉം റൺസ് മാത്രമാണ് വിരാടിന് ആദ്യ ടെസ്റ്റിൽ നേടാനായത്. ചെന്നൈയിൽ രവീന്ദ്ര ജഡേജ തിളങ്ങി 86 റൺസും അഞ്ച് വിക്കറ്റും നേടി.
ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയയിൽ അഞ്ച് റെഡ് ബോൾ മത്സരങ്ങളിലും ഇന്ത്യയുടെ സാധ്യതകളിൽ ബുംറ, വിരാട്, ജഡേജ എന്നിവർ നിർണായകമാകും.
Virat Kohli and Jadeja mimics Bumrah's bowling action infront of him 😭🤣 pic.twitter.com/fRLvNOFAPG
— Vahini🕊️ (@fairytaledustt_) September 27, 2024
Read more